bh

വെഞ്ഞാറമൂട്: കേന്ദ്ര സർക്കാരിനെതിരായി പ്രതിഷേധിച്ച എ.ഐ.സി.സി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് നെല്ലനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെഞ്ഞാറമൂട്ടിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. വെഞ്ഞാറമൂട് സുധീർ, ആർ. അപ്പുകുട്ടൻ പിള്ള, എം.എസ്. ഷാജി, കീഴായികോണം അജയൻ, ബിനു എസ്.നായർ, സജി വർഗീസ്, ബിന്ദു അരുൺകുമാർ, ഷിബു, മഹേഷ് ചേരിയിൽ തുടങ്ങിയവർ പങ്കെടുത്തു