iffk

തിരുവനന്തപുരം: 23-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സിഗ്‌നേച്ചർ ഫിലിം നിർമ്മിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 'പ്രളയാനന്തര കേരളത്തിന്റെ അതിജീവനവും പുനർനിർമാണവും' എന്നതാണ് വിഷയം. 30 സെക്കന്റാണ് ദൈർഘ്യം. ചലച്ചിത്ര അക്കാഡമിയിൽ സമർപ്പിക്കുന്ന സ്റ്റോറി ബോർഡും ബഡ്‌ജറ്റും വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് നിർമ്മാണത്തിന് അനുമതി നൽകുക. ഒക്ടോബർ 31 വൈകിട്ട് 5ന് മുമ്പായി അപേക്ഷകൾ ലഭിക്കണം. കവറിന് പുറത്ത് 'സിഗ്‌നേച്ചർ ഫിലിം 23-ാമത് ഐ.എഫ്.എഫ്.കെ' എന്ന് എഴുതണം. വിലാസം- സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി, ശാസ്‌തമംഗലം, തിരുവനന്തപുരം -10. വിവരങ്ങൾക്ക് - 04712310323.