നെയ്യാറ്റിൻകര :സ്കൂൾ വിട്ടുവന്ന് സൈക്കിൽ കഴുകാനായി വീടിനടുത്തെ കുളത്തിലേക്കുപോയ നെയ്യാറ്റിൻകര കോൺവെന്റിലെ ഏഴാം ക്ളാസ് വിദ്യാർത്ഥി അമൽഷിബു (12) മുങ്ങിമരിച്ചു . വഴുതൂർ പന്തപ്ളാവിള വീട്ടിൽ ഷിബുവിന്റേയും അംബിളിയുടേയും മകനാണ്. വെള്ളിയാഴ്ച വൈകിട്ടാണ് സൈക്കിൾ കഴുകാൻ പോയത്. സന്ധ്യയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം സംസ്കരിച്ചു.
അമൽഷിബു