വൈവ വോസി
2018 സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ സംസ്‌കൃതം ജനറൽ പരീക്ഷയുടെ വൈവ വോസി നവംബർ 1 മുതൽ യൂണിവേഴ്‌സിറ്റി കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
2018 സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി പരീക്ഷയുടെ വൈവ വോസി നവംബർ 12 മുതൽ 16 വരെ വഴുതയ്‌ക്കാട് ഗവ.വനിതാ കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
2018 സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് പരീക്ഷയുടെ വൈവ വോസി നവംബർ 1, 7 തീയതികളിൽ അതതു കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
2018 സെപ്തംബർ / ഒക്‌ടോബറിൽ നടത്തിയ എം.കോം പരീക്ഷയുടെ വൈവാ വോസി നവംബർ 5 മുതൽ 15 വരെ ആർട്‌സ് കോളേജ്, എം.ജി കോളേജ് തിരുവനന്തപുരം, എസ്.ജി കോളേജ് കൊട്ടാരക്കര, എസ്.എൻ കോളേജ് കൊല്ലം, എം.എസ്.എം കോളേജ് കായംകുളം, എസ്.ഡി കോളേജ് ആലപ്പുഴ എന്നിവിടങ്ങളിൽ നടക്കും. വിശദായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
ടൈംടേബിൾ
2018 നവംബർ 22 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം (വിദൂര വിദ്യാഭ്യാസം) പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
2018 സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി എൻവയോൺമെന്റ് സയൻസ് പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും ഒക്‌ടോബർ 29 മുതൽ നവംബർ 13 വരെ അതത് കോളേജിൽ നടത്തും.. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
2018 സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും നവംബർ 13 മുതൽ നവംബർ 15 വരെ അതത് കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
2018 സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും ഒക്‌ടോബർ 31 മുതൽ നവംബർ 15 വരെ അതത് കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
2018 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബി.കോം ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 5, 7 തീയതികളിൽ എസ്.എൻ കോളേജ്, വർക്കലയിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
2018 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് ഡിഗ്രി കോഴ്‌സിന്റെ പ്രായോഗിക പരീക്ഷ നവംബർ 7 ന് അതതു കോളേജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
2018 നവംബർ 16 മുതൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എഡ് (2018 സ്‌കീം - റഗുലർ ആൻഡ് 2015 സ്‌കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ വിശദായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫീസ്
2018 നവംബർ 23 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (2015 സ്‌കീം) (റെഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴ കൂടാതെ നവംബർ 2 വരെയും 50 രൂപ പിഴയോടെ 5 വരെയും 125 രൂപ പിഴയോടെ 8 വരെയും ഫീസ് അടച്ച് ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാം.
സൂക്ഷ്മപരിശോധന
2018 ജനുവരിയിൽ നടത്തിയ ബി.ടെക് ഒന്നാം സെമസ്റ്റർ (2008 സ്‌കീം ആൻഡ് 2013 സ്‌കീം) പരീക്ഷയുടേയും 2017 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ (2008 സ്‌കീം) പരീക്ഷയുടേയും സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി ബി.ടെക് റീവാല്യുവേഷൻ സെക്ഷനിൽ ഒക്‌ടോബർ 29 മുതൽ നവംബർ 5 വരെയുളള പ്രവൃത്തി ദിനങ്ങളിൽ വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയിൽ ഹാജരാക്കണം.
സ്‌പോട്ട് അഡ്മിഷൻ
യൂണിവേഴ്‌സിറ്റി കോളേജിലെ എം.ഫിൽ പ്രോഗ്രാമിലേക്ക് ബോട്ടണി, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠനവകുപ്പുകളിൽ എസ്.സി സീറ്റും ബോട്ടണി, ഇക്കണോമിക്‌സ്, മലയാളം പഠനവകുപ്പുകളിൽ എസ്.ടി സീറ്റും ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 1 ന് 10.30 ന് അതത് പഠന വകുപ്പുകളിൽ ഹാജരാകണം.