തിരുവനന്തപുരം: നിയമപരമായ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ മതത്തിന്റേയും വിശ്വാസത്തിന്റെയും പേരിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ അവഹേളിക്കുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു. പൊലീസിനെ ജനാധിപത്യ സമൂഹത്തിന് അനുയോദ്യമായി പരിവർത്തനം ചെയ്യുക എന്നതാണ് സർക്കാർ നയം. ഈ ലക്ഷ്യം നിറവേറ്റുന്നതിൽ പരിശീലനത്തിന് വലിയ പ്രാധാന്യമാണുള്ളതെന്നും സ്പെഷ്യൽ ആംഡ് പൊലീസിന്റെ ഇരുപതാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി. ഷേഖ് ദർവേഷ് സാഹിബ്, ഐ.ജി.മാരായ മനോജ് എബ്രഹാം, ഇ.ജെ.ജയരാജ്, ജി ലക്ഷ്മൺ, ദിനേന്ദ്ര കശ്യപ്, അശോക് യാദവ്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി പ്രകാശ്, ഡി.ഐ.ജി. കെ സേതുരാമൻ, എസ്.എ.പി കമാൻഡന്റ് ടി.എഫ് സേവ്യർ എന്നിവർ പങ്കെടുത്തു.