research-fellow
research fellow

തിരുവനന്തപുരം: പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന വിവിധ ഗവേഷണ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസോസിയേറ്റ് ഗ്രേഡ് 1 (ഒഴിവ് ഒന്ന്. കാലാവധി ഒന്നര വർഷം). യോഗ്യത: ബയോഇൻഫർമാറ്റിക്‌സിലോ കമ്പ്യൂട്ടേഷണൽ ബയോളജിയിലോ ബയോടെക്‌നോളജിയിലോ അഗ്രിക്കൾച്ചറൽ ബയോടെക്‌നോളജിയിലോ ഫാർമസിയിലോ ലൈഫ് സയൻസിലോ നേടിയിട്ടുള്ള പി.എച്ച്.ഡിയോടൊപ്പം ബയോഇൻഫർമാറ്റിക്‌സിൽ കുറഞ്ഞത് രണ്ട് പ്രസിദ്ധീകരണങ്ങളെങ്കിലും ഉണ്ടായിരിക്കണം. ബയോഇൻഫർമാറ്റിക്‌സിൽ മൂന്നു വർഷത്തിൽ കുറയാത്ത ഗവേഷണ പരിചയമുണ്ടായിരിക്കണം. ഡ്രഗ് ഡിസ്‌കവറി പ്രോസസിലുള്ള പരിചയം അഭിലഷണീയം. ഗവേഷണ പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഫെലോഷിപ്പ്, റിസർച്ച് അസോസിയേറ്റ് ഗ്രേഡ് 2 (പ്രതിമാസം 38,000 രൂപ) അല്ലെങ്കിൽ റിസർച്ച് അസോസിയേറ്റ് ഗ്രേഡ് 3 (പ്രതിമാസം 40,000 രൂപ) ആയി വർദ്ധിപ്പിക്കാം.

ട്രെയിനീഷിപ്പ് (ഒഴിവ് രണ്ട്. കാലാവധി ആറു മാസം). യോഗ്യത : ബയോഇൻഫർമാറ്റിക്‌സിലോ ബയോടെക്‌നോളജിയിലോ കമ്പ്യൂട്ടേഷണൽ ബയോളജിയിലോ നേടിയ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ എം. ടെക്കുണ്ടായിരിക്കണം. ഫെലോഷിപ്പ് പ്രതിമാസം 10,000 രൂപ.

സ്റ്റുഡന്റ്ഷിപ്പ് (ഒഴിവ് രണ്ട്. കാലാവധി ആറു മാസം). യോഗ്യത: ബയോഇൻഫർമാറ്റിക്‌സിലോ കമ്പ്യൂട്ടേഷണൽ ബയോളജിയിലോ ബയോടെക്‌നോളജിയിലോ അഗ്രിക്കൾച്ചറൽ ബയോടെക്‌നോളജിയിലോ ഫാർമസിയിലോ ലൈഫ് സയൻസിലോ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ഫിൽ ചെയ്യുന്നവർക്ക് അതിന്റെ ഭാഗമായി ബയോഇൻഫർമാറ്റിക്‌സിൽ പ്രോജക്ട് ചെയ്യാനായി അപേക്ഷിക്കാം. ഫെല്ലോഷിപ്പ് പ്രതിമാസം 10,000 രൂപ.

റിസർച്ച് അസോസിയേറ്റിന് പ്രായം 01.01.2018ൽ 36 വയസ് കവിയരുത്. ട്രെയിനീഷിപ്പിനും സ്റ്റുഡൻഷിപ്പിനും പ്രായം 01.01.2018ൽ 28 വയസു കവിയരുത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.

വിശദമായ ബയോഡാറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സരസ്വതി തങ്കവേലു സെന്റർ, കെ.എസ്.സി.എസ്.ടി.ഇജെ.എൻ.ടി.ബി.ജി.ആർ.ഐ, പുത്തൻതോപ്പ്, തിരുവനന്തപുരത്ത് നവംബർ 15നു രാവിലെ 10നു കൂടിക്കാഴ്ചയ്‌ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.

പ്രോജക്ട് ഫെലോ (ഒഴിവ് ഒന്ന്. കാലാവധി മൂന്നു മാസം)

യോഗ്യത: മൈക്രോബയോളജിയിൽ അല്ലെങ്കിൽ ബയോടെക്‌നോളജിയിൽ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. Isolation and characterization of soil microbesലുള്ള പരിചയം അഭിലഷണീയം. ഫെലോഷിപ്പ് പ്രതിമാസം 22,000 രൂപ. പ്രായം 01.01.2018ൽ 36 വയസ് കവിരുത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.

പ്രോജക്ട് ഫെലോ (ഒഴിവ് മൂന്ന്. കാലാവധി മൂന്നു മാസം)

യോഗ്യത: ലൈഫ് സയൻസിലോ സ്റ്റാറ്റിസ്റ്റിക്‌സിലോ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമുണ്ടായിരിക്കണം. ഫീൽഡ് സ്റ്റഡീസിലോ സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസിലോ ഉള്ള പരിചയം അഭിലഷണീയം. ഫെലോഷിപ്പ് പ്രതിമാസം 22,000 രൂപ. പ്രായം 01.01.2018ൽ 36 വയസ് കവിയരുത്.

പ്രോജക്ട് അസിസ്റ്റന്റ് (ഒഴിവ് മൂന്ന്. കാലാവധി മൂന്നു മാസം)

യോഗ്യത: ബോട്ടണിയിൽ നേടിയിട്ടുള്ള ഒന്നാം ക്ലാസ് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുണ്ടായിരിക്കണം. ഫെലോഷിപ്പ് പ്രതിമാസം 19,000 രൂപ. പ്രായം 01.01.2018ൽ 32 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.

വിശദമായ ബയോഡാറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം 695562-ൽ നവംബർ 5നു രാവിലെ 10നു കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം. വിശദവിവരങ്ങൾക്ക് : www.jntbgri.res.in.