alphons-kannanthanam-

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവനുമായി ബന്ധപ്പെട്ട ആത്മീയകേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള തീർത്ഥാടന സർക്യൂട്ട് പദ്ധതി പെട്ടെന്ന് അംഗീകരിച്ചെടുക്കാൻ ബുദ്ധിമുട്ടേണ്ടി വന്നെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും പ്രത്യേകം വിളിച്ചാണ് തന്നോട് സർക്യൂട്ട് പദ്ധതി എത്രയും വേഗം നടപ്പാക്കിയെടുക്കാൻ ഓർമ്മിപ്പിച്ചത്. തുടർന്നാണ് ധ്രുതഗതിയിൽ ഇതിന്റെ നടപടികളെടുത്തതെന്നും ശിവഗിരിയിൽ ഗുരുദേവ മഹാസമാധി നവതി മഹാമണ്ഡല പൂജാസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിശിഷ്ടാതിഥി ആയിരുന്നു അദ്ദേഹം.

മനുഷ്യരെല്ലാം ഒന്നാണ് എന്നു പറയാൻ ലോകചരിത്രത്തിൽ ഗുരുദേവനല്ലാതെ മറ്റാർക്കും സാധിക്കില്ല. ഞാൻ കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം വീട്ടിൽ പോകുന്നതിന് മുമ്പ് ആദ്യമെത്തിയത് ശിവഗിരിയിലാണ്. മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യത്ത് വിദേശടൂറിസ്റ്റുകളുടെ വരവിൽ 14 ശതമാനം വർദ്ധനയുണ്ടായി. ഇന്ത്യയുടെ ആഗോള ടൂറിസം വരുമാനം 19.2 ശതമാനമായി ഉയർന്നു.