politics

പാലോട്: ജില്ലാ കൃഷിത്തോട്ടം സന്ദർശിച്ച കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ താജുന്നിസയെ പെരിങ്ങമ്മല മാലിന്യപ്ലാന്റ് വിരുദ്ധ ആക്ഷൻ കൗൺസിൽ പ്രവർത്തകരും നാട്ടുകാരും വഴിയിൽ തടഞ്ഞു. മാലിന്യ പ്ലാന്റിന് കൃഷിവകുപ്പ് അനുകൂലമല്ലെന്നും ഇക്കാര്യം സർക്കാരിനെ അറിയിക്കുമെന്നും ഉറപ്പ് നൽകിയതോടെയാണ് ഡെപ്യൂട്ടി ഡയറക്ടറെ കടത്തിവിട്ടത്. ആക്ഷൻ കൗൺസിൽ ചെയർമാൻ നിസാർ മുഹമ്മദ് സുൽഫി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സജീന യഹിയ,അരുൺ കുമാർ, മൈലകുന്ന് രവി, ആക്ഷൻ കൗൺസിൽ നേതാക്കളായ അൻസാരി കൊച്ചുവിള, അസീംപള്ളിവിള, ശ്രീലത ശിവാനന്ദൻ, വത്സല, ജലീൽ കുന്നിൽ എന്നിവർ വഴിതടയലിന് നേതൃത്വംനൽകി. അഗ്രിഫാമിൽ എത്തുന്ന ഉന്നത വകുപ്പ് ഉദ്യോഗസ്ഥരെ ഇനിയും വഴി തടയുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി.