ഇടവ : സി.ബി.എസ്.ഇ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗത്ത് സോൺ സഹോദയയുടെ ആദ്യ ചെസ് ടൂർണമെന്റ് ഇടവ ജവഹർ പബ്ളിക് സ്കൂളിൽ നടന്നു. പഠനത്തിനുമപ്പുറം കലാകായിക രംഗങ്ങളിലെ കഴിവുകളെ വളർത്തുകയാ് വിദ്യാഭ്യാസത്തിന്റെ മർമ്മപ്രധാന കാര്യമെന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച വർക്കല എം.എൽ.എ അഡ്വ. വി. ജോയ് അഭിപ്രായപ്പെട്ടു.
സൗത്ത് സോൺ സഹോദയ പ്രസിഡന്റ് ജയശങ്കർ പ്രസാദ്, സെക്രട്ടറിയും ആക്കുളം സ്കൂൾ ഒഫ് ഗുഡ്ഷെപ്പേർഡ് പ്രിൻസിപ്പലുമായ ജോയ് എം. വർഗീസ്, വൈസ് പ്രിൻസിപ്പൽ ജസി, ഇടവ ജവഹർ സ്കൂൾ മാനേജർ ഫാ. മാത്യു പുത്തൻപുരയ്ക്കൽ, സി.എം.ഐ പ്രിൻസിപ്പൽ ഫാ. സിറിയക് കാനായിൽ സി.എം.ഐ, വർക്കല ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എ. ബാലിക്, പി.ടി.എ പ്രസിഡന്റ് അഡ്വ. സഫീർകുട്ടി എന്നിവർ പങ്കെടുത്തു.
പതിനൊന്ന് , പതിനാല്, പത്തൊൻപത് എന്നീ വിഭാഗങ്ങളിലെ കുട്ടികൾക്കായി നടത്തിയ ചെസ് ടൂർണമെന്റിൽ ശിവഗിരി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ഒാവറോൾ ചാമ്പ്യൻഷിപ്പും ഇടവ ജവഹർ പബ്ളിക് സ്കൂൾ രണ്ടാംസ്ഥാനവും തിരുവനന്തപുരം ലയോള സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.