തിരുവനന്തപുരം: പനി ബാധിച്ച് എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു. ചാക്ക ഐ.ടി.ഐക്ക് സമീപം മൈത്രി ഗാർഡൻസിൽ രതീഷ് - റാണി ദമ്പതികളുടെ മകൾ മാളവികയാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് മൂന്ന് ആഴ്ച മുമ്പാണ് എസ്.എ.ടിയിൽ പ്രവേശിപ്പിച്ചത്. പനി കൂടുതലായതിനാൽ കഴിഞ്ഞ 24ന് കുട്ടിയെ അഡ്മിറ്റു ചെയ്തു. ന്യൂമോണിയ ബാധയെ തുടർന്ന് ഐ.സിയുവിൽ പ്രവേശിപ്പിച്ച മാളവിക ഞായറാഴ്ച പുലർച്ചെ 1.30തോടെയാണ് മരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ നടക്കും.