state-school-meet
state school meet

തിരുവനന്തപുരം: അവസാന സ്കൂൾ മേളയിൽ ഒന്നാമതെത്തിയിട്ടും മെഡലണിഞ്ഞ് പടിയിറങ്ങാൻ അവസരം ലഭിക്കാത്തതിന്റെ സങ്കടത്തിലാണ് കല്ലടി ഹയർസെക്കഡ‌റി സ്കൂളിലെ വിദ്യാർത്ഥിനി നിവ്യ ആന്റണി. ഉത്സവമായിരുന്ന സ്കൂൾ കായികമേള ഇത്തവണ എല്ലാം കൊണ്ടും ഒതുങ്ങിപ്പോയെന്ന സങ്കടവുമുണ്ട് പോൾവാൾട്ടിലെ ഒന്നാം സ്ഥാനക്കാരിക്ക്.

ഒന്നാമതെത്തിയിട്ടും റെക്കാഡ് മറിക്കടക്കാൻ കഴിയാത്തതിന്റെ വിഷമവുമുണ്ട്. കാലിലെ പരിക്ക് മാറി പരീശീലനം പുനരാരംഭിച്ചു വരുന്നതേയുള്ളു. അതിനിടയിലാണ് കായികമേള വന്നത്. ദേശീയതലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കണം. അതിനാൽ ഇനിയും നന്നായി പരീശിലനം നടത്തണം. പോൾവാട്ടിനെക്കുറിച്ചുള്ള പ്രതീക്ഷകൾക്കും ഉയരമേറെ. ഇന്ത്യയിൽ നാലു മീറ്ററിൽ കൂടുതൽ ഉയരത്തിൽ ചാടിയ 2 പേരെയുള്ളു. 4.15 മീറ്റർ ഉയരത്തിൽ എത്തണം എന്ന സ്വപനമാണുള്ളിൽ.ബിസിനസ്സുകാരനായ ആന്റണിയുടെയും വീട്ടമ്മയായ റെജിയുടെയും മകളാണ് നിവ്യ.