കല്ലമ്പലം: ഞെക്കാട് സ്‌കൂളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വ്യക്തിത്വ വികസന - കരിയർ ഗൈഡൻസ് ദ്വിദിന ശില്പശാല ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത് ഉദ്ഘാടനം ചെയ്‌തു. ഒറ്റൂർ ഗ്രാമഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സി. എസ്. രാജീവ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ. ഫാസിൽ, ഇൻഫർമേഷർ ആന്റ് റിസർച്ച് ഓഫീസർ എ. മുഹമ്മദ് അൻസാർ, പി. ടി. എ പ്രസിഡന്റ് കെ. ഷാജികുമാർ, എസ്. എം. സി ചെയർമാൻ എൻ. ജയപ്രകാശ്, പ്രിൻസിപ്പൽ ആർ. പി. ദിലീപ്, ഹെഡ് മാസ്റ്റർ കെ. കെ സജീവ്, ഡെപ്യൂട്ടി എച്ച്. എം പി. എസ്. ഗീത, കരിയർ ഗൈഡൻസ് ജില്ലാ കോ- ഓർഡിനേറ്റർ പ്രൊഫ. അബ്‌ദുൽ അയൂബ് തുടങ്ങിയവർ പ്രസംഗിച്ചു. ഞെക്കാട് ഹയർ സെക്കന്ററി സ്‌കൂളും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സഹവാസ രീതിയിൽ നടക്കുന്ന ശില്പശാലയിൽ വ്യക്തിത്വ വികസനം, ലീഡർഷിപ്പ്, ടൈം മാനേജ്മെന്റ്, മോട്ടിവേഷൻ, ഗോൾ സെറ്റിംഗ്, കരിയർ ഗൈഡൻസ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ നയിക്കുന്ന പരിശീലന ക്ലാസുകൾ നടക്കും. കൂടാതെ സംസ്‌കാരിക പരിപാടികളും നടക്കും.