state-school-meet
state school meet

തിരുവനന്തപുരം: 34 കൊല്ലം നീണ്ട കായിക അദ്ധ്യാപക കുപ്പായം അടുത്ത മേയിൽ രാജുപോൾ അഴിച്ചുവയ്ക്കുമ്പോൾ സ്വന്തം സ്കൂളിനെ തന്റെ അവസാന സ്കൂൾ മീറ്റിൽ ബെസ്റ്റ് സ്കൂളാക്കാൻ കഴിഞ്ഞുവെന്ന സന്തോഷമുണ്ട്. കഴിഞ്ഞ തവണ ആറാം സ്ഥാനത്ത് നിന്ന സെന്റ് ജോർജ്സിനെയാണ് രാജുപോൾ വീണ്ടും വിക്ടറിസ്റ്റാൻഡിൽ കയറ്റിയത്. രാജുപോളിന് കീഴിൽ പത്താം തവണയാണ് സെന്റ് ജോർജ്സ് മികച്ച സ്കൂളാകുന്നത്.

എന്നത്തേയും പോലെ ഇത്തവണയും അനന്തപുരി കൈവിട്ടില്ല എന്ന സന്തോഷം അദ്ദേഹത്തിന്റെ വാക്കുകളിൽ നിറയുന്നു. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നടന്ന മേളയിലും സെന്റ് ജോർജ്സായിരുന്നു മികച്ച സ്കൂൾ. 1984ൽ തുടങ്ങിയ പരിശീലക ജീവിതം 2019 മെയ് 31 ന് അവസാനിക്കുമ്പോൾ രാജു പോൾ കേരളത്തിന് സമ്മാനിച്ചത് കെ.എം.ബീനാമോൾ, സിനി ജോസ്,അനിൽഡാ തോമസ് എന്നീ ഒളിംപിക് താരങ്ങളെ. കൂടാതെ ഏഷ്യൻ ഗെയിംസ് താരം വിസ്മയ വി.കെ ഉൾപ്പെടെ നിരവധി അന്തർദേശിയ,ദേശിയ താരങ്ങളെ വാർത്തെടുക്കാനും കഴിഞ്ഞു.

ഇക്കുറി രാജുപോളിന്റെ നേട്ടത്തിന് വഴിയൊരുക്കിയത് മണിപ്പൂരിൽ നിന്ന് ഇറക്കുമതി ചെയ്ത താരങ്ങളാണ്.