ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള
നാലാം ഏകദിനം ഇന്ന് മുംബയ്
ബ്രബോൺ സ്റ്റേഡിയത്തിൽ നടക്കും
. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യയെ രണ്ടാം ഏകദിനത്തിൽ സമനിലയിൽ തളയ്ക്കാനും മൂന്നാം മത്സരത്തിൽ തോൽപ്പിക്കാനും വിൻഡീസിന് കഴിഞ്ഞിട്ടുണ്ട്.
. അഞ്ച് മത്സര പരമ്പര 1-1ന് സമനിലയിലാണിപ്പോൾ.
അഞ്ചാം ഏകദിനം നവംബർ ഒന്നിന് തിരുവനന്തപുരത്ത് നടക്കും.
കൊച്ചിയിൽ ഇന്ന്
ബ്ളാസ്റ്റേഴ്സിന്റെ കളി
കൊച്ചി : ഐ.എസ്. എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് ഹോം ഗ്രൗണ്ടിൽ ജംഷഡ്പൂർ എഫ്.സിയെ നേരിടാനിറങ്ങുന്നു ബ്ളാസ്റ്റേഴ്സിന്റെ ഇൗ സീസണിലെ നാലാം മത്സരമാണിത്. ജംഷഡ്പൂരിന്റെ അഞ്ചാമത്തേതും.
നാല് മത്സരങ്ങളിൽനിന്ന് ഒരു ജയവും മൂന്ന് സമനിലയുമടക്കം ആറ് പോയിന്റുമായി ജംഷഡ്പൂർ പോയിന്റ് പട്ടികയിൽ ആറാമതാണ്. ഒരു ജയവും രണ്ട് സമനിലയും നേടിയ ബ്ളാസ്റ്റേഴ്സ് അഞ്ച് പോയിന്റുമായി അഞ്ചാമതും.
ലെസ്റ്റർ സിറ്റി ഉടമയുടെ
ഹെലികോപ്‌ടർ കത്തിയമർന്നു
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ ക്ളബ് ലെസ്റ്റർസിറ്റിയുടെ ഉടമ തായ്‌ലൻഡ് വ്യവസായി ശിവധന പ്രഭയുടെ സ്വകാര്യ ഹെലികോപ്ടർ ക്ളബിന്റെ ഗ്രൗണ്ടിന് സമീപത്ത് ടേക്കോഫിനിടെ തകർന്നുവീണു കത്തിയമർന്നു. അപകടത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അത്‌ലറ്റിക്കോ ഒന്നാമത്
മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനെ 2-0 ത്തിന് തോൽപ്പിച്ച അത്‌ലറ്റിക്കോ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തി.
ഹോക്കി : ഇന്ത്യ ഫൈനലിൽ
മസ്കറ്റ് : ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി സെമിഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ 3-2ന് ജപ്പാനെ തകർത്ത് ഫൈനലിലെത്തി. ഫൈനലിൽ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.
സൈക്കിൾ പോളോ സെലക്ഷൻ
തിരുവനന്തപുരം : സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീം സെലക്ഷൻ ട്രയൽസ് ചൊവ്വാഴ്ച രാവിലെ 8ന് പൂജപ്പുര ഗ്രൗണ്ടിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447766050.