കടയ്ക്കാവൂർ: പ്ളാവഴികം വിളബ്ഭാഗം പ്രദേശവാസികളുടെ ചിരകാല സ്വപ്‌നം യാഥാർത്ഥ്യമാകുന്നു. നവംബർ ഒന്നിന് പ്ളാവഴികം മുതൽ വിളബ്ഭാഗം വരെ സി.സി. ടിവി കാമറകൾ മിഴിതുറക്കും. വൈകിട്ട് അഞ്ചിന് പ്ലാവഴികം ജംഗ്ഷനിൽ കൂടുന്ന യോഗത്തിൽ അഡ്വ.വി. ജോയി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പൊലീസ് മേധാവി അശോക് കുമാർ കാമറകൾ സിച്ച് ഓൺ ചെയ്യും. വാർഡ് മെമ്പർ വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. വർക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് അംഗം കൃഷ്ണൻകുട്ടി, വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസിം ഹുസൈൻ, ഡിവൈ.എസ്.പി അനിൽകുമാർ, വർക്കല ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബിതാ ശശാങ്കൻ, അഞ്ചുതെങ്ങ് എസ്.ഐ അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. പ്ളാവഴികം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശശികുമാർ സ്വാഗതവും സി.സി ടി.വി കാമറ ജനകീയ കമ്മിറ്റി അംഗം അഡ്വ. പ്രതാപൻ നന്ദിയും പറയും.