well

തിരുവനന്തപുരം: രാത്രിയിൽ വീട്ടിൽ നിന്ന് കാണാതായ ബിരുദ വിദ്യാർത്ഥിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം ഗാന്ധിപുരം കുഴിയം മഠത്തിൽ രാജുവിന്റെ മകൻ രഞ്ജൻ ആർ.ബി (21)യാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് രഞ്ജനെ കാണാതായത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ വീട്ടുവളപ്പിലെ കിണറിന് സമീപം രഞ്ജന്റെ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാർ ഫയർഫോഴ്സിനെ അറിയിക്കുകയും തുടർന്ന് കിണറ്രിൽ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കഴക്കൂട്ടം പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. കാരണം അറിവായിട്ടില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.