smriti

ശിവഗിരി:ശ്രീനാരായണ ഗുരുദേവന്റെ ശുചിത്വ സന്ദേശമാണ് കേന്ദ്രസർക്കാർ രാജ്യവ്യാപകമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വച്ച് ഭാരത് പദ്ധതിക്ക് പ്രചോദനമായതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. സ്വന്തമായി ശൗചാലയമില്ലാത്ത രാജ്യത്തെ ഒമ്പത് കോടി ജനങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കേന്ദ്രം നടത്തിവരികയാണെന്നും അവർ ചൂണ്ടിക്കാട്ടി. ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതിയോടനുബന്ധിച്ച് സ്ത്രീസമാജം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഗുരുദേവൻ എന്ന തേജോപുഞ്ജത്തിന്റെ പ്രഭാവമാണ് നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാവും മുമ്പും അതിന് ശേഷവും ശിവഗിരിയിലേക്ക് ആകർഷിച്ചത്.സമൂഹത്തിനെ പുരോഗതിയിലേക്ക് നയിക്കാൻ ഉതകുന്നതാണ് ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ നിർദ്ദേശിച്ച വിഷയങ്ങൾ.നാടി വികസനം ലക്ഷ്യമിട്ട് ശാസ്ത്ര സാങ്കേതിക വിദ്യയും അതിൽ ഉൾപ്പെടുത്തിയിരുന്നു.നമ്മുടെ നാട്ടിൽ മതവും ശാസ്ത്രവും ഒരിക്കലും പരസ്പരവിരുദ്ധമായിരുന്നില്ല.അവയെ ഗുരുദേവൻ സമന്വയിപ്പിച്ചു.ശാസ്ത്രവും സാങ്കേചതിക വിദ്യയും മതവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഗുരുവി ചിന്തയ്ക്ക് ഇന്ന് പ്രസക്തിഏറിവരികയാണെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

എം.ജി.സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.ജാൻസി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.