ബാലരാമപുരം: വില്ലുവണ്ടി യാത്രാ വിപ്ലവത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കെ.പി.എം.എസ് നെയ്യാറ്റിൻകര യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലുവണ്ടിഘോഷയാത്ര നവംബർ 5ന് നടക്കും. ഉച്ചക്ക് 3ന് ബാലരാമപുരം ശാലിഗോത്ര തെരുവിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് നടക്കുന്ന പൊതു സമ്മേളനം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ വെമ്പന്നൂർ അജികുമാർ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഒ. രാജഗോപാൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ വെള്ളിത്തിരയിലെത്തിയ രാജാമണി സെന്തിലിനെ ചടങ്ങിൽ ആദരിക്കും. കെ.പി.എം.എസ് സംസ്ഥാനകമ്മിറ്റിയംഗം മുടവൂർപ്പാറ ചെല്ലപ്പൻ സഭാസന്ദേശം നൽകും. നേമം ബ്ലോക്ക് മെമ്പർമാരായ ഡി. സുരേഷ് കുമാർ,​ എസ്. വീരേന്ദ്രകുമാർ,​ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ,​ മെമ്പർ വിശ്വമിത്ര വിജയൻ,​ യുവ കവി സുമേഷ് കൃഷ്ണ എന്നിവ‌‌ർ സംസാരിക്കും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്ത ഇനത്തിൽ എ ഗ്രേഡ് നേടിയ ബാലരാമപുരം ശാഖയിലെ ഹരിത വേണുവിനെ അനുമോദിക്കും. രാത്രി 7.30 ന് കലാവിരുന്ന്. സ്വാഗത സംഘം ജനറൽ കൺവീനർ ചായ്ക്കോട്ടുകോണം ഷാജി സ്വാഗതവും ട്രഷറർ അനിൽകുമാർ നന്ദിയും പറയും.