bhinnaseshi

മുടപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹ്യ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഭിന്നശേഷി കലോത്സത്തിന്റെ സമാപനം സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്തു. കലാകായിക മത്സരത്തിൽ പങ്കെടുത്ത വിജയികൾക്ക് ഡെപ്യൂട്ടി സ്പീക്കർ അവാർഡുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മധു വേങ്ങോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്. ബിജു, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. യാസിർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി, ജില്ലാ സാമൂഹ്യ വകുപ്പ്‌ ഓഫീസർ ഡോക്ടർ പ്രീത, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ , ആരോഗ്യകാര്യ ചെയർമാൻ എം. ഷാനവാസ്‌, എം.എസ്. ഉദയകുമാരി, സുധീഷ് ലാൽ, ലളിതാംബിക, കെ. ഗോപിനാഥൻ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, ഐ.സി.ഡി.എസ് സൂപ്പർ വൈസർമാരായ എസ്. ആശാ, കൃഷ്‌ണേന്ദു തുടങ്ങിയവർ പങ്കെടുത്തു.