arogyabhavanam

മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ആരോഗ്യ ഭവനം പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകളിലെ സംഘാടക സമിതി രൂപീകരണങ്ങൾ പൂർത്തിയായി . ആരോഗ്യവാളന്റിയർമാർ ഓരോ ഭവനങ്ങളിലുമെത്തി ജീവിതശൈലീ രോഗങ്ങൾ ആരംഭത്തിലെ കണ്ടെത്തി ചികിത്സക്കു വിധേയമാക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ആരോഗ്യ ഭവനം പദ്ധതി.അഞ്ചുതെങ്ങ്, വക്കം,കടയ്ക്കാവൂർ,ചിറയിൻകീഴ്,കിഴുവിലം,മുദാക്കൽ എന്നീ ആറു പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത് . കേരള പിറവി ദിനത്തിൽ പദ്ധതി ജനങ്ങൾക്കായി സമർപ്പിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക 40 ലക്ഷം രൂപയാണ് . മുദാക്കൽ പഞ്ചായത്ത്തല സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സംഘാടനത്തെക്കുറിച്ചും കീഴാറ്റിങ്ങൽ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.രാമകൃഷ്ണ ബാബു പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എസ്.ചന്ദ്രൻ,ഗ്രാമ പഞ്ചായത്തംഗങ്ങളായ സുജാതൻ,ഗീത രാജൻ,അഞ്ചുതെങ്ങ് സി.എച്ഛ്.സി ഹെൽത്ത് സൂപ്പർവൈസർ ജഗദീഷ്,കോർഡിനേറ്റർ ആർ.കെ.ബാബു,ജെ.എച്ഛ് .ഐ കിരൺ തുടങ്ങിയവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്തംഗം ഇളമ്പ ഉണ്ണിക്കൃഷ്ണൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ എസ്.അനി നന്ദിയും പറഞ്ഞു.സംഘാടക സമിതി ചെയർപേഴ്സനായി ആർ.എസ് വിജയകുമാരിയേയും കൺവീനറായി ഡോ.ലക്ഷ്മിയെയും തെരഞ്ഞെടുത്തു.