atl29oe

ആറ്റിങ്ങൽ: കിഴുവിലം ഗ്രാമ പഞ്ചായത്തിനെയും ആറ്റിങ്ങൽ നഗരസഭയെയും ബന്ധിപ്പിക്കുന്ന മാമത്തെ പഴയ റോഡ് യാത്രചെയ്യാനാവാത്തവിധം തകർന്നു. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. നിരവധി സ്കൂൾ ബസ്സുകളുൾപ്പെടെ കടന്നു പോകുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞു ചെളിക്കളമായി കിടക്കുന്നത്. പുതിയ പാലവും ദേശീയപാതയും വന്നതോടെയാണ് പഴയ ദേശീയപാതയായിരുന്ന ഈ റോഡിനെ ആരും തിരിഞ്ഞു നോക്കാതെയായത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഈ റോഡ് പണിയാനായി 8 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. റോഡ് നന്നാക്കണമെന്ന് കാട്ടി പുതിയ സർക്കാരിനും ജനപ്രതിനിധികൾക്കും നാട്ടുകാർ നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും ആരും ഗൗനിച്ചില്ല. റോഡിലെ കുണ്ടും കുഴിയും കാരണം കാൽനട പോലും അസാധ്യമായ അവസ്ഥയിലാണിപ്പോൾ.