lahari

കിളിമാനൂർ: കിളിമാനൂർ ഗുരുദേവ് പ്രൈവറ്റ് ഐ.ടി.ഐയുടെ വാർഷികവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടന്നു. കിളിമാനൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.പി. അനിൽകുമാർ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഭർശനാവട്ടം ടി.കെ. രഘു അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ ഭാരവാഹികളായി എസ്. അസ്ബർ (പ്രസിഡന്റ്), എ. സുബൈദാബീവി (വൈസ് പ്രസിഡന്റ്), വി. ശിവദാസൻ ആശാരി (സെക്രട്ടറി), എസ്. ശശികുമാർ (ജോയിന്റ് സെക്രട്ടറി), പി.കെ. സിനോജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ഫോട്ടോ: ഗുരുദേവ് പ്രൈവറ്റ് ഐ.ടി.ഐയിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് കിളിമാനൂർ
എക്സൈസ് ഇൻസ്‌പെക്ടർ എസ്.പി. അനിൽകുമാർ നയിക്കുന്നു