ആറ്റിങ്ങൽ: മൃഗസംരക്ഷണ വകുപ്പിന്റെയും ആറ്റിങ്ങൽ നഗരസഭയുടെയും നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ അനിമൽ വെൽഫെയർ ക്ലബ് അംഗങ്ങൾക്കായി മുട്ടക്കോഴികൾ,ആട്ടിൻകുട്ടികൾ എന്നിവ വിതരണം ചെയ്തു.
സ്കൂളിലെ 75 കുട്ടികൾക്ക് 5 മുട്ടക്കോഴികൾ വീതവും മൂന്നു പേർക്ക് മലബാറി ഇനത്തിലെ ആട്ടിൻകുട്ടികളും വിതരണം ചെയ്തു. അഡ്വ.ബി.സത്യൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ജെ.രവികുമാറിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ കൗൺസിലർ ഗീതാകുമാരി, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.എ.നജീബ്ഖാൻ, സീനിയർ വെറ്ററിനറി സർജൻ ഡോ.ബീന, ഹെഡ്മിസ്ട്രസ് എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി എസ്.സജിൻ, ക്ലബ് കോ-ഓർഡിനേറ്റർ എൻ.സാബു എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി പ്രശ്നോത്തരി മത്സരവും നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.