capt
capt


കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ് എന്നീ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌​സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഈ കാലയളവിൽ സ്റ്റൈപെൻഡും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പിരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
അപേക്ഷാ ഫോറം 100 രൂപയ്ക്ക് സെന്ററിൽ നിന്ന് നേരിട്ടും 125 രൂപ മണി ഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തിൽ തപാലിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി വരുമാനം) കോപ്പികൾ സഹിതം ലഭിക്കേണ്ട അവസാന തീയതി നവംബർ 23. ഫോൺ: 0471 2474720, 2467728.


മദ്രസാദ്ധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരിച്ച് ഉത്തരവായി
മദ്രസാദ്ധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരിച്ച് സർക്കാർ ഉത്തരവായി. ഉത്തരവ് പ്രകാരം സർക്കാർ നോമിനികൾ അടക്കം ബോർഡിന് 14 അംഗങ്ങൾ ഉണ്ടായിരിക്കും. ബോർഡിന്റെ ആസ്ഥാനം കോഴിക്കോടാണ്. മദ്രസാദ്ധ്യാപക ക്ഷേമനിധി ബോർഡിന്റെ ചെയർമാനായി എം.പി. അബ്ദുൾ ഗഫൂറിനെ (സൂര്യ ഗഫൂർ, കോഴിക്കോട്) സർക്കാർ നോമിനേറ്റ് ചെയ്തു. അഡ്വ. എ.കെ. ഇസ്മാഈൽ വഫ (കോഴിക്കോട്), ഹാജി. പി.കെ. മുഹമ്മദ് (ചേളാരി), അഹമ്മദ് ദേവർകോവിൽ (കോഴിക്കോട്), ഒ.പി.ഐ. കോയ (കൊടുവള്ളി), പി.സി. സഫിയ (കോഴിക്കോട്), എ. ഖമറുദ്ദീൻ മൗലവി (കൊല്ലം), അബൂബക്കർ സിദ്ദിഖ്. കെ (സിദ്ദിഖ് മൗലവി, ഐലക്കാട്), ഒ.ഒ. ഷംസു (പൊന്നാനി) എന്നിവരാണ് മറ്റ് അംഗങ്ങൾ. എക്‌​സ്​ഒഫിഷ്യോ അംഗങ്ങളായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി, നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി, മദ്രസാദ്ധ്യാപക ക്ഷേമനിധി ബോർഡ് ചീഫ് എക്‌​സിക്യൂട്ടീവ് ഓഫീസർ എന്നിവരെയും നോമിനേറ്റ് ചെയ്തു. അഞ്ച് വർഷമാണ് കാലാവധി. ബോർഡിന്റെ പ്രഥമ യോഗം നവംബർ 7ന് രാവിലെ 10.30ന് തിരുവനന്തപുരത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടക്കും.


മൈക്രോ ഫിനാൻസ് വായ്പ: അയൽക്കൂട്ടങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന വനിതാശാക്തീകരണ പദ്ധതിയിൽ ''മൈക്രോ ഫിനാൻസ് വായ്പ'' നൽകുന്നതിന് കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത അയൽക്കൂട്ടങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള പട്ടികജാതി വനിതകളുടെ അയൽക്കൂട്ടങ്ങൾ ആയിരിക്കണം. ഒരു അയൽക്കൂട്ടത്തിന് പരമാവധി 3 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. അംഗങ്ങളുടെ പ്രായപരിധി 18 മുതൽ 55 വയസു വരെയാണ്. കുടുംബ വാർഷിക വരുമാനം 1,50,000 രൂപയിൽ താഴെയായിരിക്കണം. വായ്പയുടെ പലിശ നിരക്ക് അഞ്ചു ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വർഷവുമാണ്. വിശദ വിവരത്തിനും അപേക്ഷാ ഫോറത്തിനും കോർപ്പറേഷന്റെ ജില്ലാ കാര്യാലയങ്ങളുമായി അയൽക്കൂട്ടങ്ങൾ ബന്ധപ്പെടണം.


കമ്പനി സെക്രട്ടറി, അക്കൗണ്ട്‌​സ് ഓഫീസർ കരാർ നിയമനം
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി, അക്കൗണ്ട്‌​സ് ഓഫീസർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കമ്പനി സെക്രട്ടറി തസ്തികയിലേക്ക് കമ്പനി സെക്രട്ടറിയായോ അസി. കമ്പനി സെക്രട്ടറിയായോ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം. 30 നും 35നും ഇടയിലായിരിക്കണം പ്രായം. എ.സി.എസ് ഓടുകൂടിയ ബിരുദമാണ് യോഗ്യത. അക്കൗണ്ട്‌​സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ആ തസ്തികയിൽ അഞ്ചുവർഷം പ്രവൃത്തിപരിചയം വേണം. പ്രായം 60 വയസിൽ താഴെ. എം കോം ആണ് വിദ്യാഭ്യാസ യോഗ്യത. ഐ.സി.എ.ഐ/ഐ.സി.എം.എ ഇൻർമീഡിയറ്റ് പരീക്ഷ പാസ് അഭികാമ്യം.
ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് അഭിമുഖം നടത്തിയായിരിക്കും തിരഞ്ഞടുക്കുക. വെള്ളപേപ്പറിൽ അപേക്ഷയോടൊപ്പം ബയോഡേറ്റ, രണ്ട് പാസ്‌​പോർട്ട് സൈസ് ഫോട്ടോ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പി സഹിതം 15 ദിവസത്തിനുള്ളിൽ അപേക്ഷകൾ അയയ്ക്കണം. കവറിന് പുറത്ത് 'ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഒഫ് കമ്പനി സെക്രട്ടറി/ അക്കൗണ്ട്‌​സ് ഓഫീസർ' എന്ന് എഴുതിയിരിക്കണം. വിലാസം: മാനേജിംഗ് ഡയറക്ടർ, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്, റൂം നമ്പർ 400, ഫിനാൻസ് ഡിപ്പാർട്ട്‌​മെന്റ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം​695001.



സ്‌​കോൾ കേരള: ഹയർസെക്കൻഡറി പ്രൈവറ്റ് രജിസ്‌​ട്രേഷൻകാർക്ക് പിശകുകൾ തിരുത്താം
സ്‌​കോൾ കേരള മുഖേന 2018 ​20 ബാച്ച് ഹയർസെക്കൻഡറി പ്രൈവറ്റ് രജിസ്‌​ട്രേഷന് അപേക്ഷിച്ച് നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർത്ഥികളുടെ അപേക്ഷ പരിശോധിച്ച് അംഗീകരിക്കുന്ന നടപടികൾ പൂർത്തിയായി. രജിസ്‌​ട്രേഷൻ സമയത്ത് ലഭിച്ച യൂസർ നെയിം, പാസ്‌​വേർഡ് ഉപയോഗിച്ച് അപേക്ഷയുടെ തത്സ്ഥിതി പരിശോധിക്കാം. ഉപഭാഷ, സബ്ജക്ട് കോമ്പിനേഷൻ (സബ്ജക്ട് കോഡ്) എന്നിവ തിരഞ്ഞെടുത്തതിൽ പിശകുണ്ടെങ്കിൽ തിരുത്തുന്നതിന് 31നകം scolekerala@gmail.com ൽ ആപ്ലിക്കേഷൻ നമ്പർ സഹിതമുള്ള അപേക്ഷ അയയ്ക്കണമെന്ന് എക്‌​സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.


ഉപതിരഞ്ഞെടുപ്പ് : അന്തിമ വോട്ടർപട്ടിക അപേക്ഷകൾ
നവംബർ 1 വരെ നൽകാം
സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകൾ നവംബർ ഒന്ന് വരെ നൽകാം. വോട്ടർപട്ടികയിലെ ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും പുതുതായി പേര് ഉൾപ്പെടുത്തുന്നതിനും അവസരമുണ്ടാകും.
തിരുവനന്തപുരം ജില്ലയിൽ കോർപ്പറേഷൻ വാർഡായ കിണവൂർ, അതിയന്നൂർ ഗ്രാമ പഞ്ചായത്തിലെ നെല്ലിമൂട്, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ പാലച്ചകോണം, കൊല്ലത്ത് വിളക്കുടി ഗ്രാമ പഞ്ചായത്തിലെ കുന്നിക്കോട് വടക്ക്, പത്തനംതിട്ട ജില്ലയിൽ പന്തളം മുനിസിപ്പാലിറ്റിയിലെ കടയ്ക്കാട്, പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുലശേഖരപതി, ആലപ്പുഴയിൽ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ കരുമാടി പടിഞ്ഞാറ്, പുന്നപ്ര തെക്കിലെ പവർഹൗസ്, തകഴിയിലെ വേഴപ്രം, കുന്നുമ്മ, കാവാലം ഗ്രാമ പഞ്ചായത്തിലെ വടക്കൻ വെളിയനാട്, കോട്ടയം രാമപുരത്തെ അമനകര, ഇടുക്കി അടിമാലിയിലെ തലമാലി, കൂടയത്തൂരിലെ കൈപ്പ, കൊന്നത്തടിയിലെ മുനിയറ, എറണാകുളത്ത് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ മാരാംകുളങ്ങര, വടക്കേക്കര ഗ്രാമ പഞ്ചായത്തിലെ മടപ്ലാത്തുരത്ത് കിഴക്ക്, കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ചെറിയപിള്ളി, എളങ്കുന്നപ്പുഴയിലെ പഞ്ചായത്ത് വാർഡ്, പറവൂർ ബ്ലോക്ക്പഞ്ചായത്തിലെ വാവക്കാട്, തൃശൂർ കടവല്ലൂരിലെ കോടത്തുംകുണ്ട്, ചേലക്കരയിലെ വെങ്ങാനെല്ലൂർ കിഴക്കുമുറി, വള്ളത്തോൾ നഗറിലെ യത്തീംഖാന, പറപ്പൂക്കരയിലെ പറപ്പൂക്കര പള്ളം, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ബംഗ്ലാവ്, പാലക്കാട് പുതുപ്പരിയാരത്തെ കൊളക്കണ്ടാംപറ്റ, തൃത്താല ബ്ലോക്കിലെ കോതച്ചിറ, മലപ്പുറത്തെ അമരമ്പലത്തെ ഉപ്പുവള്ളി, വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ മീമ്പാറ, വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മേൽമുറി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ഐക്കരപ്പടി, കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പാലേരി, വയനാട് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ കരുവള്ളിക്കുന്ന്, കണ്ണൂർ നടുവിൽ ഗ്രാമ പഞ്ചായത്തിലെ അറയ്ക്കൽ താഴെ, ന്യൂമാഹിയിലെ ചാവേക്കുന്ന്, പന്ന്യന്നൂരിലെ കോട്ടക്കുന്ന്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിലെ വൻകുളത്ത് വയൽ, കാസർഗോഡ് ബേഡഡുക്കയിലെ ബീമ്പുങ്കാൽ, കയ്യൂർ ചീമേനിയിലെ ചെറിയാക്കര വാർഡുകളിലെ വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അപേക്ഷകളുമാണ് നവംബർ ഒന്ന് വരെ സ്വീകരിക്കുക.


സ്‌​കോൾ കേരള ഡി.സി.എ സർട്ടിഫിക്കറ്റ് വിതരണം
സ്‌​കോൾ കേരള മുഖേന നടത്തിയ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌​സ് മൂന്നാം ബാച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ് എന്നിവ വിദ്യാർത്ഥികൾ ബന്ധപ്പെട്ട പഠനകേന്ദ്രങ്ങളിൽ നിന്നു കൈപ്പ​റ്റണം.