വൈവാ വോസി
നാലാം സെമസ്റ്റർ എം.എസ് സി ബയോഇൻഫർമാറ്റിക്‌സ് പരീക്ഷയുടെ വൈവ പരീക്ഷ നവംബർ 2 ന് നടത്തും.
നാലാം സെമസ്റ്റർ എം.എ മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം പരീക്ഷയുടെ വൈവ പരീക്ഷ നവംബർ 15 ന് രാവിലെ 9.30 ന് നടത്തും.
ടൈംടേബിൾ
2018 നവംബർ 7 ന് ആരംഭിക്കുന്ന ബി.കോം ഡിഗ്രി പാർട്ട് മൂന്ന് (പ്രൈവറ്റ്/എസ്.ഡി.ഇ) ആന്വൽ സ്‌കീം സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ വെബ്‌സൈറ്റിൽ.
സൂക്ഷ്മപരിശോധന
ബി.എ, ബി.കോം, ബി.ബി.എ, ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ രേഖയും ഹാൾടിക്കറ്റുമായി നവംബർ 1 മുതൽ 9 വരെയുളള പ്രവൃത്തി ദിനങ്ങളിൽ പുനഃപരിശോധനാ വിഭാഗത്തിൽ (ഇജെ I സെക്ഷൻ) ഹാജരാകണം.
മൂന്നാം സെമസ്റ്റർ ബി.ടെക് (പാർട്ട് ടൈം റീസ്ട്രക്‌ചേർഡ് - 2008 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി ബി.ടെക് റീവാല്യുവേഷൻ സെക്‌ഷനിൽ നവംബർ 1 മുതൽ 9 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാകേന്ദ്രം
ബി.ടെക് (2008 & 2013 സ്‌കീം - സപ്ലിമെന്ററി) പരീക്ഷകൾക്ക് എസ്.എച്ച്.എം എൻജിനിയറിംഗ് കോളേജ് സെന്ററായി അപേക്ഷിച്ചിട്ടുളള മെക്കാനിക്കൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചുകളിലുളള വിദ്യാർത്ഥികൾ വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി, മലക്കൽ പി.ഒ കിളിമാനൂർ സെന്ററിലും, ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചുകളിലുളള വിദ്യാർത്ഥികൾ യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി വടക്കേവിള, കൊല്ലം സെന്ററിലും തുടർന്നുളള എല്ലാ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ എഴുതേണ്ടതാണ്.
അപേക്ഷ ക്ഷണിക്കുന്നു
സർവകലാശാലയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഫിനാൻസ് ഓഫീസറെ നിയമിക്കുന്നതിനുളള റീ-നോട്ടിഫിക്കേഷൻ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ നവംബർ 26 ന് 5 മണിക്ക് മുൻപായി അപേക്ഷിക്കണം.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിലെ സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗിൽ നടത്തുന്ന 'Spoken English Skill Development' (3 മാസം) കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ഫീസ് 2500 രൂപ. അപേക്ഷ സർവകലാശാല വെബ്‌സൈറ്റിൽ. അവസാന തീയതി നവംബർ 9 വൈകിട്ട് 4 മണി വരെ. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം 'ദ ഡയറക്ടർ, സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ്, ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷ്, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം - 34'
കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകി വരുന്ന ന്യൂനപക്ഷ സ്‌കോളർഷിപ്പുകളായ സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് (ബിരുദം/ബിരുദാനന്തര ബിരുദം/പ്രൊഫഷണൽ കോഴ്‌സുകൾക്ക്) മദർ തെരേസ സ്‌കോളർഷിപ്പ് (നഴ്‌സിംഗ് ഡിപ്ലോമ/പാരാമെഡിക്കൽ കോഴ്‌സുകൾക്ക്) എ.പി.ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പ് (പോളിടെക്‌നിക്ക് ഡിപ്ലോമ കോഴ്‌സുകൾക്ക്) ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ www.minoritywelfare.kerala.gov.in സന്ദർശിക്കുക.
ബിരുദാനന്തരബിരുദം - സ്‌പോട്ട് അലോട്ട്‌മെന്റ്
ബിരുദാനന്തരബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് സർവകലാശാല സെനറ്റ് ഹാളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. എം.എസ് സി / എം. കോം കോഴ്‌സുകൾക്ക് ഒക്ടോബർ 30-നും എം.എ. കോഴ്‌സുകൾക്ക് ഒക്ടോബർ 31-നുമാണ് സ്‌പോട്ട് അലോട്ട്‌മെന്റ്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കേരള സർവകലാശാല സെനറ്റ് ഹാളിൽ ഹാജരാകണം. ഒഴിവുള്ള സീറ്റുകളുടെ വിശദവിവരം http://admissions.keralauniversity.ac.in ൽ പ്രസിദ്ധീകരിക്കും.