sreedharan
കൊടക്കാട് ശ്രീധരൻ മാസ്റ്റർ ഓർമയായി

പയ്യോളി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമരക്കാരിലൊരാളും മികച്ച ശാസ്ത്ര പ്രചാരകനും അദ്ധ്യാപക സംഘടനാ നേതാവും വാഗ്മിയുമായിരുന്ന കൊടക്കാട് ശ്രീധരൻ അന്തരിച്ചു. പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നിവ കൂടാതെ വിദ്യാഭ്യാസം, ബാലവേദി, കലാജാഥ, പ്രസിദ്ധീകരണം തുടങ്ങിയ പ്രധാന പ്രവർത്തനങ്ങളുടെ മുഖ്യ സംഘാടകൻ എന്നീ നിലകളിലും നാലു പതിറ്റാണ്ടായി പ്രവർത്തിച്ചു. കൊടക്കാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ദീർഘകാലം ശാസ്ത്രകേരളം മാസികയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന കൊടക്കാട് നിരവധി കവിതകളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകൾ ഇന്നും ധാരാളമായി ചൊല്ലപ്പെടുന്നു. അര ഡസനോളം പുസ്തകങ്ങൾ കൊടക്കാടിന്റേതായുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് എ.ഇ.ഒ ആയാണ് ശ്രീധരൻ റിട്ടയർ ചെയ്തത്.

ഭാര്യ: പ്രേമലത. മക്കൾ: ശ്രീലത (ഹൈദരാബാദ്), നിഭാഷ് (ആസ്ട്രേലിയ), ശ്രീമേഷ് (ദുബായ്). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് പയ്യോളിയിലെ വീട്ടുവളപ്പിൽ നടക്കും.