മലയിൻകീഴ്: മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വാട്ടർ ടാങ്കിൽ
സാമൂഹ്യവിരുദ്ധർ സോപ്പ് പൊടി കലക്കി.പെൺകുട്ടികളുടെ ടോയ്ലറ്റിലേക്ക് പോകുന്ന രണ്ട് ടാങ്കുകളിലാണ് സോപ്പ് പൊടി കലക്കിയത്. വെള്ളത്തിന്റെ നിറവ്യത്യാസവും പതയും കണ്ട് സ്കൂൾ അധികൃതർക്ക് നടത്തിയ പരിശോധനയിലാണ് ടാങ്കുകളിൽ കിലോക്കണിന് സോപ്പ് പൊടി ഇട്ടതായി കണ്ടെത്തിയത്.ടാങ്കിന്റെ അടപ്പ് തകർത്താണ് വെള്ളം അശുദ്ധമാക്കിയത്.മലയിൻകീഴ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.കുടിവെള്ള ടാങ്കിലായിരുന്നെങ്കിൽ പ്രശ്നം രൂക്ഷമാകുമായിരുന്നു.നേരത്തെയും പലവട്ടം സ്കൂൾ ഉപകരണങ്ങൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിട്ടുണ്ട്. പ്രധാന ഗേറ്റ് പൂട്ടിയിടുകയും ക്ലാസ് മുറികളിലെ ജനൽ തകർത്ത് ക്ലാസിനുള്ളൽ കയറി മല,മൂത്രം നടത്തുന്നതും പതിവായിട്ടുണ്ടെന്ന് പി.ടി.എ.പ്രസിഡന്റ് ജി.എസ്.ജീജു പറഞ്ഞു.കുടിവെള്ള ടാങ്കിൽ മാലിന്യങ്ങൾ കൊണ്ട് ഇട്ട സംംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 2016 ൽ വിളവെടുപ്പിന് പാകമായ പച്ചക്കറികളും നശിപ്പിച്ചിരുന്നു.