ചിറയിൻകീഴ്: ബാലസംഘം ചിറയിൻകീഴ് മേഖലാ സമ്മേളനം ആറ്റിങ്ങൽ എരിയ കൺവീനർ പഞ്ചമം സുരേഷ് ഉദ്ഘാടനം ചെയ്തു. ആനത്തലവട്ടം ഗവ.എൽ.പി.എസിൽ നടന്ന ചടങ്ങിൽ ദേവിക അനിൽ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ലോക്കൽ സെക്രട്ടറി സി രവീന്ദ്രൻ,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി സുലേഖ, പഞ്ചായത്തംഗങ്ങളായ പ്രസന്ന,ശ്രീലത, ജനാധിപത്യ മഹിളാ അസോസിയേഷൻ എരിയ സെക്രട്ടറി ആർ.സരിത, ബാലസംഘം എരിയ കമ്മിറ്റി അംഗം ഇന്ദ്രജിത്ത്, സി.പി.എം ബ്രാഞ്ച് സെക്രട്ടറി സുധീഷ്, രേഷ‌്മ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ബ്രിജേഷ് (പ്രസിഡന്റ‌്), പ്രയാഗ്, ജിതിൻ (വൈസ് പ്രസിഡന്റുമാർ), ദേവിക അനിൽ (സെക്രട്ടറി), ഗൗരി, പുണ്യ (ജോയിന്റ‌് സെക്രട്ടറിമാർ), സി.പി സുലേഖ (കൺവീനർ), സിജി ഉണ്ണികൃഷ്ണൻ, ഹെർഡിൻ ജയിൻ (ജോയിന്റ‌് കൺവീനർമാർ) എന്നിവരടങ്ങുന്ന 23 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.