ശ്രീകാര്യം: വിദ്യാർത്ഥി വീടിനടുത്തെ കൃഷിയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ . ഗാന്ധിപുരം കുഴിയംമഠം വീട്ടിൽ എസ്. രാജു - ജി. ബിന്ദു ദമ്പതികളുടെ മകൻ ആർ.ബി. രഞ്ജൻ (21) ആണ് മരിച്ചത്. സ്വകാര്യ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ രഞ്ജനെ പുറത്തുകാണാത്തതിൽ സംശയം തോന്നിയ വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് കിണറിന് സമീപത്ത് ഫോൺ ബെല്ലടിക്കുന്നത് ശ്രദ്ധിച്ചത്. കഴക്കൂട്ടം ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. വൈകിട്ട് വീട്ടുവളപ്പിൽ സംസ്കാരം നടത്തി. ആർ.ബി. രാഹുൽ സഹോദരൻ .