trischooter
trischooter


നാഷണൽ ഹാന്റിക്യാപ്ഡ് ഫിനാൻസ് ഡെവലപ്‌​മെന്റ് കോർപ്പറേഷൻ കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മുഖേന ഭിന്നശേഷിക്കാരായ ജീവനക്കാരുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നതിന് നൽകുന്ന വാഹന/ഉപകരണ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിൽ നിബന്ധനകൾക്ക് വിധേയമായി പരമാവധി ഏഴ് വർഷ കാലാവധിയിൽ സ്വന്തം ഉദ്യോഗജാമ്യത്തിൽ വായ്പ നൽകും. സ്ത്രീകൾക്ക് ഒരു ശതമാനവും, കാഴ്ച, ശ്രവണ മാനസിക ബുദ്ധിമുട്ടുള്ള ഭിന്നശേഷിക്കാർക്ക് അര ശതമാനവും പലിശയിൽ ഇളവു ലഭിക്കും. അപേക്ഷാഫോറവും നിബന്ധനകളും ംംം.വുംര.സലൃമഹമ.ഴീ്.ശി ൽ ലഭിക്കും. ഫോൺ: 0471 2347768, 0471 2347152, 0471 2347153, 0471 2347156
പി.എൻ.എക്‌​സ്.4817/18

ചാക്ക ഗവ. ഐ.റ്റി.ഐ. യിൽ ഒഴിവ്
ചാക്ക, ഗവ. ഐ.റ്റി.ഐ. യിൽ പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, ഫിറ്റർ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒരാ ഒഴിവുകളിലേക്ക് താൽക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികൾ 31 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക, ഗവ. ഐ.റ്റി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.റ്റി.സി യും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സി യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ഡിഗ്രി എന്നിവയാണ് യോഗ്യതകൾ.
പി.എൻ.എക്‌​സ്.4811/18


ഐ.എച്ച്.ആർ.ഡി യിൽ ട്രെയിനി ഒഴിവ്
തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ സർവീസ് ടെക്‌​നീഷ്യൻ ട്രെയിനി തസ്തികയിൽ ഒഴിവുണ്ട്. കമ്പ്യൂട്ടർ/ ഇലക്‌​ട്രോണിക്‌​സിൽ മൂന്നു വർഷ ഡിപ്ലോമ/ബി.എസ്.സി/ഐ.റ്റി.ഐ/വി.എച്ച്.എസ്.സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മെഡിക്കൽ കോളേജിന് സമീപം പുതുപ്പള്ളി ലെയിനിലുള്ള ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ നവംബർ രണ്ടിന് 10.30 ന് നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം.
പി.എൻ.എക്‌​സ്.4812/18

മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് ജീവിതം അർഥപൂർണമാകുന്നത് ​ മന്തി കടകംപള്ളി സുരേന്ദ്രൻ
മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് നമ്മുടെ ജീവിതം അർഥപൂർണമാകന്നതെന്ന് ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്തി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റിയൂട്ട് ആർ.സി.സിയിൽനിന്നും തെരഞ്ഞെടുത്ത 25 കുട്ടികൾക്ക് നൽകുന്ന ചികിൽസാസഹായം വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സഹായം അർഹിക്കുന്നവർക്കാണ് അത് നൽകേണ്ടത്. അണ്ണറക്കണ്ണനും തന്നാലാവത് ചെയ്യണം. ഇക്കാര്യത്തിൽ സാമൂഹികപ്രതിബദ്ധത വേണം. അത്തരം മാനസികവസ്ഥയിലേയ്ക്ക് നമുക്കെല്ലാം വളരാൻ കഴിയണം. ഇപ്പോൾ ഒരു ദിവസം ആർ.സി.സിയിൽ എത്തിച്ചേരുന്നത് ആയിരത്തിലധികമാളുകളാണ്. ഇത്തരം സഹായങ്ങൾ അവർക്കെല്ലാം ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.
പ്രസ്' ക്ലബിൽ നടന്ന ചടങ്ങിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ഷാജി മാധവൻ അധ്യക്ഷത വഹിച്ചു. ആർ.സി.സി സൂപ്രണ്ട് ഡോ. സജീവ് എ. മുഖ്യപ്രഭാഷണം നടത്തി. ഐ.ജി പി.വിജയൻ മുഖ്യാഥിതിയായിരുന്നു. ഡോ. വി.കെ. ജയകമാർ ആശംസ നേർന്നു. ജോർജ് കുട്ടി എബ്രഹാം സ്വാഗതം പറഞ്ഞു.
പി.എൻ.എക്‌​സ്.4813/18

ഉപതെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷനിലെ കിണവൂർ വാർഡ് കൗൺസിലറുടെ നിര്യാണം മൂലമുണ്ടായ ഒഴിവ് നികത്തുന്നതിനുള്ള ഉപതെരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വാർഡിന്റെ അന്തിമ വോട്ടർപട്ടിക 27 ന് പ്രസിദ്ധീകരിച്ചു. നഗരസഭ കാര്യാലയം, കുടപ്പനക്കുന്ന് സോണൽ ഓഫീസ്, താലൂക്ക് ഓഫീസ്, കുടപ്പനക്കുന്ന് വില്ലേജ് ഓഫീസ്, പോളിംഗ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പരിശോധനക്ക് ലഭിക്കും. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള അവകാശവാദമോ, ആക്ഷേപമോ സമർപ്പിക്കുന്നതിനുള്ള തിയതി ഒക്‌​ടോബർ 30 മുതൽ നവംബർ ഒന്നു വരെയാണ്. ഓൺലൈൻ ആയിട്ടാണ് അവകാശവാദങ്ങളും, ആക്ഷേപങ്ങളും സമർപ്പിക്കേണ്ടത്. 2018 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. സപ്ലിമെന്റി വോട്ടർ പട്ടിക നവംബർ ഒമ്പതിന് പ്രസിദ്ധീകരിക്കും.
പി.എൻ.എക്‌​സ്.4814/18

റേഷൻ വിതരണത്തിനുള്ള സമയപരിധി നീട്ടി
ഒക്‌​ടോബർ മാസത്തേക്കുള്ള റീട്ടെയിൽ റേഷൻ വിതരണത്തിനുള്ള സമയപരിധി നവംബർ മൂന്നു വരെ ദീർഘിപ്പിച്ചു. മുൻഗണനേതര വിഭാഗത്തിനുള്ള അധികവിഹിതം, തോട്ടം തൊഴിലാളികൾക്കുള്ള സൗജന്യഅരി വിതരണം, നോർമൽ പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ വിതരണമടക്കമാണ് നീട്ടിയിട്ടുള്ളത്.
പി.എൻ.എക്‌​സ്.4815/18

വികലാംഗക്ഷേമ കോർപ്പറേഷനിൽ ഒറ്റത്തവണ തീർപ്പാക്കൽ
വിവിധ സ്വയംതൊഴിൽ പദ്ധതികൾക്കായി കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ നിന്ന് 2000 മുതൽ വായ്പയെടുത്ത് കാലാവധി കഴിഞ്ഞിട്ടും തിരിച്ചടക്കാത്തവരുടെ പിഴപലിശ പൂർണ്ണമായും ഒഴിവാക്കി പലിശയിൽ ഇളവ് നൽകി ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കുന്നു. നവംബർ 30 വരെ പദ്ധതി പ്രയോജനപ്പെടുത്താം. അർഹതപ്പെട്ടവരുടെ പേരുവിവരം കോർപ്പറേഷന്റെ വെബ്‌​സൈറ്റിൽ (ംംം.വുംര.സലൃമഹമ.ഴീ്.ശി) പ്രസിദ്ധീകരിച്ചു. പദ്ധതിയിൽ ഉൾപ്പെടുത്തിയവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രവൃത്തി സമയങ്ങളിൽ 0471 2347768, 0471 2347152, 0471 2347153, 0471 2347156, 9446221516 എന്നീ ഫോൺ നമ്പറുകളിൽ വിശദാംശം ലഭിക്കും. ലോൺ പുതുക്കി ലഭ്യമാക്കുന്നതിനും അവസരം ലഭിക്കും. ഡിസംബർ ഒന്ന് മുതൽ ആരംഭിക്കുന്ന റവന്യൂ റിക്കവറി നടപടികളിലൂടെ തുക തിരിച്ചുപിടിക്കുന്നതിന് നടപടി ആരംഭിക്കും.
പി.എൻ.എക്‌​സ്.4816/18

പുതുപ്പള്ളി രാഘവൻ അനുസ്മരണ പ്രഭാഷണം നവംബർ 14ന് തിരുവനന്തപുരത്ത്
കേരള ചരിത്ര ഗവേഷണ കൗൺസിൽ നവംബർ 14ന് വൈകിട്ട് മൂന്ന് മണിക്ക് കേശവദാസപുരത്തുള്ള കെ.സി.എച്ച്.ആർ അനക്‌​സിൽ പുതുപ്പള്ളി രാഘവൻ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുന്നു. 'സഹവർത്തിത ജനപങ്കാളിത്ത വികസനം, കേരളത്തിന്റെ പരിശ്രമങ്ങൾ സാമൂഹ്യജനാധിപത്യത്തിന്റെ ആഗോള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ' എന്ന വിഷയത്തിൽ ഓസോ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് ആന്റ് ഡവലപ്‌​മെന്റ് റിസർച്ച് വിഭാഗം പ്രൊഫസർ ഒലെ ടോൺക്വിസ്റ്റ് പ്രഭാഷണം നടത്തും. ചടങ്ങിൽ കെ.സി.എച്ച്.ആർ ചെയർപേഴ്‌​സൺ പ്രൊഫസർ പി.കെ. മൈക്കിൾ തരകൻ അധ്യക്ഷത വഹിക്കും.
പി.എൻ.എക്‌​സ്.4818/18

സ്​കൂളുകളിൽ ഫുഡ് സേ്ര്രഫി ക്ലബ് രൂപീകരിക്കണമെന്ന്
ബാലാവകാശ സംരക്ഷണ കമ്മീഷൻ
സംസ്ഥാനത്തെ എല്ലാ സ്​കൂളുകളിലും ഫുഡ് സേ്ര്രഫി ക്ലബുകൾ രൂപീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. കുട്ടികളുടെ ഇടയിൽ ജങ്ക് ഫുഡ് ഉപയോഗം കൂടുന്നതിനാൽ കേരളത്തിൽ ഇവയുടെ ഉത്പാദനം നിരോധിക്കണം എന്നാവശ്യപ്പെട്ട് കളമശ്ശേരി മീഡിയ റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ പ്രീത് തോമസ് തുരുത്തിപ്പള്ളി നൽകിയ പരാതി തീർപ്പാക്കിയാണ് ഉത്തരവ്. ഇവയുടെ ഉത്പാദന​വിതരണ കേന്ദ്രങ്ങളിൽ സംസ്ഥാന ഭക്ഷ്യ സുരക്ഷാവിഭാഗം പരിശോധന നടത്തി നിയമലംഘകർക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവായി.
ജങ്ക് ഫുഡിന്റെ അമിതോപയോഗം തടയുന്നതിനും ഇവയുടെ അപകട സാദ്ധ്യതകളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും സർക്കാർ, എയ്ഡഡ് സ്​കൂളുകളിൽ ഫുഡ് സേ്ര്രഫി ക്ലാസുകൾ എടുത്തുവരികയാണെന്ന് ഫുഡ് സേ്ര്രഫി കമ്മീഷണർ അറിയിച്ചിട്ടുണ്ട്. ഈ ക്ലാസുകൾ മുഴുവൻ സ്​കൂളുകളിലും എടുക്കുന്നതിനും പരിപാടിയുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് സർക്കാർ, സർക്കാരിതര സ്​കൂളുകളിൽ ഫുഡ് സേ്ര്രഫി ക്ലബുകൾ തുടങ്ങണമെന്ന് നിർദേശിച്ചത്. ജങ്ക് ഫുഡ് വർജിക്കുന്നതിന് കുട്ടികളിലും പൊതുസമൂഹത്തിലും നിരന്തരമായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുകയും വേണമെന്ന് കമ്മീഷൻ നിർദേശിച്ചു.
പി.എൻ.എക്‌​സ്.4819/18