അന്റോണിയോ കോണ്ടേ പുതിയ റയൽ
കോച്ച്
മാഡ്രിഡ് : കഴിഞ്ഞദിവസം എൽക്ളാസിക്കോ മത്സരത്തിൽ ബാഴ്സലോണയോട് 1-5ന് തോറ്റതിന് പിന്നാലെ റയൽ മാഡ്രിഡ് പരിശീലകസ്ഥാനത്തുനിന്ന് യൂലെൻ ലൊപ്ടേഗുയിയെ മാറ്റുന്നു. ചെൽസിയുടെ മുൻ കോച്ച് അന്റോണിയോ കോണ്ടെയാകും പുതിയ പരിശീലകനെന്ന് ക്ളബ് വൃത്തങ്ങൾ അറിയിച്ചു.
ലോകകപ്പിൽ സ്പാനിഷ് ടീമിന്റെ പരിശീലകനായി റഷ്യയിലെത്തിയ ലൊപ്ടേഗുയി മത്സരങ്ങൾ തുടങ്ങുംമുമ്പ് റയൽ കോച്ചായി കരാർ ഒപ്പിട്ടതിനെ തുടർന്ന് പുറത്താക്കപ്പെട്ടിരുന്നു. സീസണിൽ റയലിന്റെ പരിശീലകനായും മോശം പ്രകടനമായിരുന്നു ലൊപ്ടേഗുയിയുടേത്. ലാലിഗയിൽ തുടർച്ചയായ മൂന്ന് മത്സരങ്ങൾ തോറ്റ റയൽ ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. എൽക്ളാസിക്കോയിലെ തോൽവി റയലിന്റെ ഭാവി പ്രതീക്ഷകൾക്ക് മേൽ കനത്ത ഇരുട്ട് വീഴ്ത്തിയിരിക്കുകയാണ്.