nakedlady

അന്ധേരി: പാതിരാത്രി സ്റ്റേഷനിൽ കൊണ്ടുപോകാനുള്ള ശ്രമം ചെറുക്കാൻ യുവതി വസ്ത്രമുരിഞ്ഞു. മഹാരാഷ്ട്രയിലെ അന്ധേരിയിലാണ് സംഭവം. അപമാനിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ഗാർഡിനെതിരെ പരാതി നൽകിയതിനാണ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിന്റെവീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു.


മോഡലും കണ്ടന്റ് റൈറ്ററുമായ യുവതി ജോലികഴിഞ്ഞ് എത്തിയപ്പോഴായിരുന്നു സെക്യൂരിറ്റി ഗാർഡ് മോശമായി പെരുമാറിയത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് രാത്രി തന്നെ സ്റ്റേഷനിൽ എത്തി പരാതി എഴുതി നൽകണമെന്നും അതിന് തങ്ങൾക്കൊപ്പം വരണമെന്നും ആവശ്യപ്പെട്ടു. ഇത് യുവതി നിരസിച്ചു. രാവിലെ സ്റ്റേഷനിലെത്തി പരാതി നൽകാമെന്ന് പറഞ്ഞെങ്കിലും കേൾക്കാൻ പൊലീസുകാർ തയ്യാറായില്ല. വനിതാ പൊലീസില്ലാതെ ഉപദ്രവിച്ച സെക്യൂരിറ്റി ജീവനക്കാരനൊപ്പം എങ്ങനെ വരുമെന്ന് ചോദിച്ചെങ്കിലും കേട്ടഭാവം നടിച്ചില്ല. തുടർന്നാണ് യുവതി വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൾ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ലിഫ്റ്റിൽ നിൽക്കുന്ന യുവതി തന്റെ ഫ്ലാറ്റിലേക്കു പോകാൻ അനുവദിക്കണമെന്ന് പൊലീസുകാരോടു തുടർച്ചയായി അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം. പക്ഷേ, ആരും മൈൻഡുചെയ്തില്ല. മറ്റുവഴികളില്ലെന്ന് കണ്ടതോടെയാണ് വസ്ത്രമുരിഞ്ഞതെന്ന് യുവതി ഫേസ്ബുക്കിൽ കുറിച്ചു. വനിതാ പൊലീസില്ലാതെ യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

അതേസമയം യുവതി സുരക്ഷാ ജീവനക്കാരനെ മർദ്ദിക്കുന്നതിന്റേതെന്നുപറഞ്ഞ് ചില സി.സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചതിനായിരുന്നു ഇവരെ പിടികൂടാനെത്തിതെന്നായിരുന്നു പൊലീസ് പറയുന്നത്.