തിരുവനന്തപുരം : ആർ. ശങ്കർ ഫൗണ്ടേഷന്റെ മൂന്നാമത് ആർ.ശങ്കർ പുരസ്‌കാരത്തിന് മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല മുൻ വി.സിയുമായ കെ.ജയകുമാറിനെ തിരഞ്ഞടുത്തതായി ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50,000രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
നവംബർ ഏഴിന് രാവിലെ 10ന് മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുരസ്‌കാരം സമർപ്പിക്കും. ഡോ.എം.ആർ തമ്പാൻ ചെയർമാനും ആർട്ടിസ്റ്റ് കാട്ടൂർ നാരായണപിള്ള, ഡോ.വിളക്കുടി രാജേന്ദ്രൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. എൻ.കെ പ്രേമചന്ദ്രൻ എം.പി, ഡോ.എം.എസ് ഫൈസൽഖാൻ, ബോംബെ ദാമോദരൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.