indrans
ഇന്ദ്രൻസ്.

തിരുവനന്തപുരം : നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്ര സമിതിയുടെ ഈ വർഷത്തെ പരബ്രഹ്മ ചൈതന്യ പുരസ്കാരത്തിന് ചലച്ചിത്ര താരം ഇന്ദ്രൻസ് അർഹനായതായി ജൂറി ചെയർമാൻ പ്രഭാവർമ്മ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. നവംബർ 17ന് ക്ഷേത്രത്തിൽ നടക്കുന്ന വൃശ്ചിക മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.