വെള്ളറട: ആനാവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുതിയതായി അനുവദിച്ച എസ്.പി.സി യുണിറ്റ് സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് സൂപ്രണ്ട് പി. അശോക് കുമാർ ഐ.പി.എസ് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ജസ്റ്റിന്‍ രാജ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ അദ്ധ്യക്ഷ ഡോ. സി.എസ് ഗീതാ രാജശേഖരൻ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാർ, നർകോട്ടിക്സെൽ ഡി.വൈ.എസ്.പി. ബി. അനിൽകുമാർ, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുൺ. ഹെഡ്മിസ്ട്രസ് കുമാരിഗീത, ബ്ലോക്കു പഞ്ചായത്തംഗം പാലിയോട് ശ്രീകണ്ഠൻ, മാരായമുട്ടം സബ് ഇൻസ്പെക്ടർ എം.ആർ. മൃദുൽകുമാർ, ഡി. ലൈല, മണവാരി ബിനുകുമാർ, അസി. നോഡൽ ഓഫീസർ എസ്. രാജഗോപാൽ, അഡ്വ. വേലായുധൻ നായർ, ബി. രഘു, കാനറാബാങ്ക് റിജിയണൽ മാനേജർ പി.ബി. ചന്ദ്രബാബു, എസ്.എം.സി ചെയർമാൻ എസ്. ധർമ്മരാജ്,പി.ടി.എ വൈസ് പ്രസിഡന്റ് അനിൽകുമാർ, വൈ. സത്യദാസ്, മണവാരി രതീഷ്, ജി.എസ്. ജസ്റ്റിൻ ബ്രൈറ്റ്, സനൽകുമാർ, ആശ, വി. വേലപ്പൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഡി.ജെ. സതീഷ് സ്വാഗതവും കമ്മ്യൂണിറ്റി പൊലീസ് ഓഫിസർ ആർ.എസ്.സൗദീഷ് നന്ദിയും രേഖപ്പെടുത്തി.