തിരുവനന്തപുരം : കേരള ഹൈടെക് ഇൻഡസ്ട്രീസ് ( കെൽടെക് ) സ്ഥാപക മാനേജിംഗ് ഡയറക്ടർ വി. സുധാകർ (77) നിര്യാതനായി. പി.ടി.പി. നഗർ അനന്ത കോളനിയിലെ കവിതയിലായിരുന്നു താമസിച്ചിരുന്നത്. ചേർത്തല തൈക്കാട്ടുശ്ശേരി സ്വദേശിയാണ്. ശാന്തികവാടത്തിൽ സംസ്കാരം നടത്തി.
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ ഗ്രൂപ്പിൽ സുധാകർ 1964ൽ വി.എസ്.എസ്.സി.യിൽ ചേർന്നു. എ.എസ്.എൽ.വി. പദ്ധതിയിൽ പ്രധാന പങ്കുവഹിച്ചു. 1985ൽ തുമ്പ എൽ.പി.എസ്.സിയിൽ ഡെപ്യൂട്ടി ഡയറക്ടറായി. എയ്റോസ്പേസ് ഗവേഷണങ്ങൾക്കുള്ള ഹാർഡ്‌വെയർ ഉല്പന്നങ്ങൾ ഒരേസ്ഥലത്തു നിർമ്മിക്കുകയെന്ന സുധാകറിന്റെ ആശയമാണ് കെൽടെകിക്കിന്റെ പിറവിക്ക് കാരണമായത്. 1992ൽ സർക്കാർ കെൽടെക് തുടങ്ങിയപ്പോൾ ആദ്യ മാനേജിംഗ് ഡയറക്ടറായി. 1998ൽ വിരമിച്ചു. കെൽടെക് പിന്നീട് ബ്രഹ്മോസ് എയ്റോസ്പെയ്സ് ലിമിറ്റഡായി. ഭാര്യ : ലളിതാബായി. മക്കൾ : അരവിന്ദ് (എൻജിനിയർ, ബംഗളുരു ), സിദ്ധാർത്ഥ് (എൻജിനിയർ, അമേരിക്ക). മരുമക്കൾ: വിദ്യ, നന്ദിനി.