ആറ്റിങ്ങൽ: ദേശീയപാതയിൽ മരം ഒടിഞ്ഞു വീണു. വാഹനങ്ങൾ കുറവായതിനാൽ വൻ അപകടം ഒഴിവായി. കോരാണി പതിനെട്ടാംമൈൽ രേവതി ഓഡിറ്റോറിയത്തിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. റോഡിന് അരികിൽ നിന്ന തണൽ മരമാണ് ഒടിഞ്ഞു വീണത്. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചത്.