ടോട്ടൻഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഏകപക്ഷീയമസായ ഒരു ഗോളിന് ടോട്ടൻ ഹാമിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ടോട്ടൻഹാമിന്റെ ഹോംഗ്രൗണ്ടായ വെംബ്ലിയിൽ നടന്ന മത്സരത്തിന്റെ ആറാം മിനിട്ടിൽ റിയാദ് മഹ്റേസാണ് സിറ്റിയുടെ വിജയഗോൾ നേടിയത്.
10 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായാണ് മാഞ്ചസ്റ്റർ സിറ്റി ഒന്നാമതെത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ലിവർ പൂളിനും 26 പോയിന്റാണുള്ളത്. 24 പോയിന്റുമായി ചെൽസി മൂന്നാമതാണ്.
ലാസ്യോയോ വീഴ്ത്തി ഇന്റർ രണ്ടാമത്
റോം : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ലാസ്യോയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കിയ ഇന്റർ മിലാൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ററിന് വേണ്ടി മൗറോ ഇക്കാർഡി രണ്ട് ഗോളുകൾ നേടി. ബ്രോസൊവിച്ച് ഒരു ഗോളടിച്ചു.
10 കളികളിൽ നിന്ന് 28 പോയിന്റുള്ള യുവന്റ്സാണ് ലീഗിൽ ഒന്നാമത്. 22 പോയിന്റാണ് ഇന്റർ മിലാനുള്ളത്.