തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് താൻ അനുകൂലമാണെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായം സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ചരിത്രപരമായ വിധിയെന്ന് എ.ഐ.സി.സി രേഖപ്പെടുത്തിയ അഭിപ്രായം തന്നെയാണ് രാഹുലിനെന്ന് ഇതിലൂടെ ഒന്നുകൂടി വ്യക്തമായി. കോൺഗ്രസ് വക്താവ് ആനന്ദ് ശർമയും രാഹുലിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തുവന്നു. എന്നാൽ, ഈ അഭിപ്രായം കേരളത്തിലെ കോൺഗ്രസിന് ഇല്ലെന്നുള്ളത് ദൗർഭാഗ്യകരമാണ്. അഖിലേന്ത്യാ നയത്തിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്ന സമീപനം അവർ എത്തിനിൽക്കുന്ന ജനാധിപത്യവിരുദ്ധ സമീപനത്തിന്റെ ദൃഷ്ടാന്തം കൂടിയാണ്.