പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എ ഫിലോസഫി, എം.എ സംസ്‌കൃതം സ്‌പെഷ്യൽ (വേദാന്ത, ന്യായ വ്യാകരണ, സാഹിത്യ & ജ്യോതിഷം), എം.എ അറബിക് ലാംഗ്വേജ് & ലിറ്ററേച്ചർ, എം.എ ബിസിനസ് എക്കണോമിക്‌സ്, എം.എ സോഷ്യോളജി, എം.എ ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, എം.എസ്.സി ജിയോളജി, എം.എസ് സി കൗൺസലിംഗ് സൈക്കോളജി, എം.എസ് സി സൈക്കോളജി, എം.എസ് സി മൈക്രോബയോളജി, എം.എസ് സി ബയോഇൻഫർമാറ്റിക്‌സ്, എം.എസ് സി ജിയോളജി, എം.എസ് സി ബയോ കെമിസ്ട്രി, എം.എസ് സി ഹോം സയൻസ് (ഫാമിലി റിസോഴ്‌സ് മാനേജ്‌മെന്റ്, എക്‌സ്റ്റെൻഷൻ എഡ്യുക്കേഷൻ, ഫുഡ് & ന്യൂട്രീഷ്യൻ, ന്യൂട്രീഷ്യൻ & ഡയറ്ററ്റിക്‌സ്) എം.എസ്.ഡബ്യൂ സോഷ്യൽ വർക് പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബി.എ (എഫ്.ഡി.പി - സി.ബി.സി.എസ്.എസ് - 2017 റെഗുലർ, ഇംപ്രൂവ്‌മെന്റ് - 2016, സപ്ലിമെന്ററി - 2013, 2014 & 2015 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓൺലൈനായി നവംബർ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക്, ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്‌ഷൻ (റഗുലർ/ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള അവസാന തീയതി നവംബർ 21.
ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (352) (2017 അഡ്മിഷൻ - റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബി.എസ് സി ഫിസിക്‌സ് & കംമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) യുടെയും ബി.എസ് സി എൻവയോൺമെന്റൽ സയൻസ് & എൻവയോൺമെന്റ് & വാട്ടർ മാനേജ്‌മെന്റ് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള അവസാന തീയതി നവംബർ 21.
ടൈംടേബിൾ
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്.സി സൈക്കോളജി, കംപ്യൂട്ടർ സയൻസ്, ജ്യോഗ്രഫി, പോളിമർ കെമസ്ട്രി, ബയോകെമിസ്ട്രി, ബി.കോം വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 7 മുതൽ അതതുകോളേജുകളിൽ നടത്തും.
പരീക്ഷാഫീസ്
2018 ഡിസംബർ 5 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി/ബി.കോം എൽ എൽ.ബി/ബി.ബി.എ എൽ എൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 12 വരെയും 50 രൂപ പിഴയോടെ നവംബർ 14 വരെയും 125 രൂപ പിഴയോടെ നവംബർ 16 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
അപേക്ഷ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വകുപ്പ് യൂണിറ്റ് ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സായ 'Diploma in Computer Application' ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിലെ CACEE യൂണിറ്റിന്റെ ഓഫീസിൽ നിന്ന് ശനി, ഞായർ ദിവസങ്ങളിൽ ലഭിക്കും. അപേക്ഷാഫീസ് 110 രൂപ, യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, ക്ലാസ്: ശനി, ഞായർ ദിവസങ്ങളിൽ, കോഴ്‌സ് കാലാവധി 6 മാസം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 12. കൂടുതൽ വിവരങ്ങൾക്ക്: 8129418236, 9495476495