തിരുവനന്തപുരം: ഒ.എൻ.വി കുറുപ്പിന്റെ സ്‌മരണാർഥം കേരള സർവകലാശാല ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്‌കാരം കവയിത്രി സുഗതകുമാരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും വും ഫലകവുമടങ്ങുന്ന അവാർഡ് നവംബർ ഒന്നിന് ഉച്ചയ്‌ക്ക് രണ്ടിന് സർവകലാശാല സെന​റ്റ് ചേംബറിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്‌ചെയർമാൻ ഡോ. രാജൻഗുരുക്കൾ സമ്മാനിക്കുമെന്ന് വൈസ്ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമൂഹിക, സാഹിത്യരംഗങ്ങളിലെ ശക്തമായ ഇടപെടലുകളുടെ അംഗീകാരമായാണ് സുഗതകുമാരിക്ക് പുരസ്‌കാരം നൽകുന്നത്. കേരള സർവകലാശാല മലയാള വിഭാഗം മേധാവി ഡോ.ബി.വി ശശികുമാർ, ഡോ.എസ്. നസീബ്, ഡോ.ജി.പത്‌മറാവു, ഡോ.സി.ആർ പ്രസാദ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.