02
ക്യാപ്‌ഷൻ: അറസ്റ്റിലായ പ്രതി .

പോത്തൻകോട് : വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച കേസിൽ പൊലീസ് പിടിയിലായി. ശ്രീകാര്യം ചെറുവയ്ക്കൽ പ്ലാവിളാകത്ത് വീട്ടിൽ ഷജീർഖാനെയാണ് (28) പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്‌തത്. ഇയാളുടെ ഭാര്യയുടെ പരാതിയിലാണ് കേസെടുത്തത്.

തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടിയുടെ വീട്ടുകാരുടെ സമ്മതത്തോടെ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടത്തിയതെന്ന് മനസിലായി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിഞ്ഞതോടെ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. എന്നാൽ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി താമസിച്ച സ്ഥലം പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പോത്തൻകോട് പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പോത്തൻകോട് സി.ഐ . എസ്‌.ഷാജി, എസ്.ഐ മാരായ അശ്വനികുമാർ, രവി, മറ്റ് ഉദ്യോഗസ്ഥരായ വിനോദ്കുമാർ, സത്യദാസ്, സനിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.