isl-football
isl football

നോർത്ത് ഈസ്റ്റ് - 2, ഡൽഹി ഡൈനാമോസ് 0

ന്യൂഡൽഹി : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽ്ഹി ഡൈനാമോസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 82-ാം മിനിട്ടിൽ ഫ്രെഡറിക്കോ ഗല്ലേഗോയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി ആദ്യ ഗോൾ നേടിയത്. ഫൈനൽ വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് ഫ്രെഡറിക്കാ ഗല്ലേഗോയുടെ ക്രോസിൽ നിന്ന് ഒഗ്ബച്ചെ നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോളും നേടി. ഈ സീസണിൽ നോർത്ത് ഈസ്റ്റിലെത്തിയ ഒഗ്ബച്ചേയുടെ അഞ്ചാമത്തെ ഐ.എസ്.എൽ ഗോളായിരുന്നു ഇത്. ആറ് ഗോളുകളുമായി എഫ്.സി ഗോവയുടെ ഫെറാൻ കോറോമിനാസാണ് ടോപ് സ്കോറർ പട്ടികയിൽ

അഞ്ചു മത്സരങ്ങളിൽ നോർത്ത് ഈസ്റ്റിന്റെ മൂന്നാം വിജയമാണിത്. ഇതുവരെ ഒരു കളിപോലും തോറ്റിട്ടില്ലാത്ത നോർത്ത് ഈസ്റ്റ് 11 പോയിന്റുമായാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. നാലു കളികളിൽ 10 പോയിന്റുള്ള എഫ്.സി ഗോവയെയാണ് നോർത്ത് ഈസ്റ്റ് മറികടന്നത്. ആറ് മത്സരങ്ങളിൽ മൂന്ന് തോൽവികളും സമനിലകളും വഴങ്ങിയ ഡൽഹി ഡൈനാമോസ് എട്ടാമതാണ്. ആറ് പോയിന്റുമായി കേരള ബ്ളാസ്റ്റേഴ്സാണ് ഏഴാമത്.