yellow-alert

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം നാളെ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.നവംബർ 3 ,4 തീയതികളിൽ ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

ബം​ഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ചെറിയ ന്യൂനമർദ്ദങ്ങൾ കാറ്റിന്റെ ​ഗതിയിൽ മാറ്റം വരുത്തുന്നതാണ് തുലാവർഷം വൈകാൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. 480 മില്ലീ മീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് തുലാമഴക്കാലം.