i

കടയ്ക്കാവൂർ:കളഞ്ഞുകിട്ടിയ ലക്ഷങ്ങൾ ഉടമസ്ഥന് തിരികെ നൽകി വിദ്യാർത്ഥി മാതൃകയായി. അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കൻ‌ഡറി സ്കുളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയും അഞ്ചുതെങ്ങ് പുത്തൻമണ്ണ, വാടയിൽവീട്ടിൽ പരേതനായ സുന്ദർരാജിന്റെയും സുനിതയുടെയും മകൻ സുബിൻ സുന്ദർരാജാണ് സഹപാഠികൾക്ക് മാതൃകയായത്. രാമേശ്വരത്ത് വിനോദയാത്രയ്ക്ക് പോയപ്പോഴാണ് മറ്റൊരു വിദ്യാർത്ഥി സംഘത്തിന്റെ വാഹനത്തിൽ നിന്നു വീണ ബാഗ് സുബിന് ലഭിച്ചത്. വാഹനത്തിന്റെ പിറകേ നിലവിളിച്ചോടിയ സുബിൻ ബാഗ് അവരെ ഏൽപ്പിച്ചു. മൂന്ന് ലക്ഷം രൂപയായിരുന്നു ബാഗിലുണ്ടായിരുന്നത്. സ്കൂളിലെ പ്രത്യക അസംബ്ളിയിൽ തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലിത്തയും കോർപ്പറ്റി മാനേജരും അദ്ധ്യാപകരും വിദ്യാർത്ഥികളും സുബിൻ സുന്ദർരാജിനെ അഭിനന്ദിച്ചു