ആറ്റിങ്ങൽ: നിയന്ത്റണംവിട്ട കാർ ട്രാൻസ്‌ഫോർമറിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കിളിമാനൂർ മഠത്തിൽക്കുന്ന് സ്വദേശികളായി ദീപു (23), അതുല്യ (22), കൃഷ്ണ (17) എന്നിവർക്കാണ് പരിക്കേറ്റത്. നാടൻപാട്ട് സംഘാംഗങ്ങളായ ഇവർ കോരാണി പതിനാറാംകല്ലിനു സമീപത്തെ പരിശീലന ക്യാമ്പിലേക്ക് പോകവേയായിരുന്നു അപകടം. ഇവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ മൂന്നുമുക്കിൽ ഇന്നലെ ഉച്ചയ്‌ക്ക് 1.45 ഓടെയായിരുന്നു അപകടം. മൂന്നുമുക്കിൽ വെഞ്ഞാറമൂട് റോഡിലെ ട്രാൻസ്‌ഫോർമറിലാണ് ഇടിച്ചത്. കാർ ട്രാൻസ്‌ഫോർമറിന്റെ സംരക്ഷണ വേലിയിൽ ഇടിച്ചുനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.