kerala-uni
kerala uni

കാര്യവട്ടം കാമ്പസിന് അവധി

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഏകദിന ക്രിക്കറ്റ് മാച്ച് നടക്കുന്നതിനാൽ കാര്യവട്ടം ക്യാമ്പസിലുളള എല്ലാ ഡിപ്പാർട്ട്‌മെന്റുകൾക്കും ഓഫീസുകൾക്കും ഇന്ന് വൈസ് ചാൻസലർ അവധി പ്രഖ്യാപിച്ചു.

വൈവാവോസി

നാലാം സെമസ്റ്റർ എം.എ അറബിക് പരീക്ഷയുടെ വൈവ വോസി നവംബർ 8, 12 തീയതികളിൽ നടത്തും.

പരീക്ഷാഫലം

ഒന്ന്, മൂന്ന്, അഞ്ച്, ആറ് സെമസ്റ്റർ ബി.ഡെസ്. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുളള അവസാന തീയതി 30.


ഒന്നാം സെമസ്റ്റർ ബി.എസ്.സി. ബയോടെക്‌നോളജി (മൾട്ടിമേജർ) (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2013, 2014 & 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 21 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എൽ എൽ.ബി/ബി.കോം. എൽ എൽ.ബി/ബി.ബി.എ. എൽ.എൽ.ബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള അവസാന തീയതി 21.


ടൈംടേബിൾ

നാലാം സെമസ്റ്റർ എം.എസ്.സി കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും നവംബർ 12 മുതൽ 21 വരെ അതത് കോളേജിൽ നടത്തും.

നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 7 മുതൽ 14 വരെ അതതു കോളേജുകളിൽ നടത്തും.

നാലാം സെമസ്റ്റർ എം.എസ്.സി ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 12 മുതൽ 14 വരെ അതതു കോളേജുകളിൽ നടത്തും.


പരീക്ഷാകേന്ദ്രം

പങ്കജകസ്തൂരി കോളേജ് കണ്ടല സെന്ററായി ബി.ടെക് പരീക്ഷ എഴുതുന്ന 2008/2013 സ്‌കീം വിദ്യാർത്ഥികൾ അവരുടെ തുടർന്നുളള എല്ലാ തിയറി പ്രാക്ടിക്കൽ പരീക്ഷകളും ട്രിനിറ്റി കോളേജ്, നരുവാമൂട് നിന്നു ഹാൾടിക്കറ്റ് കൈപ്പറ്റി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതാണ്.


സീറ്റ് ഒഴിവ്

വേദാന്ത പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ യോഗ (6 മാസം) യിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: 8547201074