sivagiri
Sivagiri

ശിവഗിരി: ശിവഗിരി ധർമ്മസംഘം ട്രസ്റ്രിലെ സന്യാസി വര്യന്മാരുടെയും എസ്.എൻ.ഡി.പി യോഗം നേതാക്കളുടെയും പ്രവർത്തകരുടെയും അക്ഷീണമായ പ്രവർത്തന കൂട്ടായ്മയുടെ വിജയമാണ് ഇന്നലെ സമാപിച്ച മണ്ഡലമഹാപൂജയും യതിപൂജയും. തുടർച്ചയായ 41 ദിവസങ്ങളിൽ നേരിയ പാളിച്ചപോലുമുണ്ടാവാതെയാണ് ചടങ്ങുകൾ നടന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമെത്തിയ ജനലക്ഷങ്ങളാണ് ഈ ദിവസങ്ങളിൽ മഹാസമാധി വലംവച്ചുവണങ്ങിയത്. മുഴുവൻ ഗുരുഭക്തർക്കും ഭക്ഷണത്തിനും താമസത്തിനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കും വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിച്ചത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ശിവഗിരിയിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. നവതി ആചരണ കമ്മിറ്റിയും അത്യുത്സാഹത്തോടെ പ്രവർത്തിച്ചു.

സ്വാമി സച്ചിദാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി അമേയാനന്ദ, സ്വാമി വിഖ്യാതാനന്ദ, സ്വാമി ധർമ്മചൈതന്യ, സ്വാമി സത്യാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി സുഗുണാനന്ദ, സ്വാമി സദ്സ്വരൂപാനന്ദ, സ്വാമി ചൈതന്യ, സ്വാമി ഗുരുപ്രസാദ് തുടങ്ങിയവർ യതിപൂജാ ചടങ്ങുകളിൽ സംബന്ധിച്ചു.

യോഗം ഡയറക്ടർ പ്രീതി നടേശൻ, സ്പൈസസ് ബോർഡ് ചെയർമാൻ സുഭാഷ് വാസു, ഐ.ടി.ഡി.സി ഡയറക്ടർ കെ. പത്മകുമാർ, മുൻ എം.എൽ.എ എ.എൻ. രാജൻബാബു, മുരളിയ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ, കാവേരി രാമചന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, സെക്രട്ടറി സംഗീതാ വിശ്വനാഥൻ, ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, സെക്രട്ടറി അജി .എസ്.ആർ.എം, പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ ചെയർമാൻ ഡി. പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്ത്, യോഗം അസിസ്റ്രന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ, സിനിൽ മുണ്ടപ്പള്ളി, എബിൻ ആമ്പാടി, സന്ദീപ് പച്ചയിൽ, ഷാജി ബത്തേരി, കിരൺചന്ദ്രൻ,അനിൽ തറനിലം, കോവളം ടി.എൻ. സുരേഷ്, സന്തോഷ് മാധവൻ അടിമാലി, സുനിൽ വള്ളിയിൽ, ശ്രീകുമാർ പെരുങ്കുഴി, ഡി. വിപിൻരാജ്, കെ.കെ. ലതീഷ് , രാജേന്ദ്രൻ കൊല്ലം, അനീഷ് ദേവൻ, ആവണി ശ്രീകണ്ഠൻ, വേണു കാരണവർ, കെ.ഡി. രമേശ്, പി.ടി. മന്മഥൻ, കെ.കെ. മഹേശൻ, പ്രദീപ് ലാൽ കായംകുളം, സജി .എസ്.ആർ.എം, ഗോപകുമാർ ചാത്തന്നൂർ, സോമരാജൻ കരുനാഗപ്പള്ളി, പി.എസ്.എൻ. ബാബു, രാജേഷ് ഇടവക്കോട്, ബേബിറാം, രജനു പനയറ, ശിവകുമാർ വർക്കല, ബോബി വർക്കല തുടങ്ങിയവരുടെ പങ്കാളിത്തം ശ്രദ്ധേയമായി.