karyavattam-one-day
KARYAVATTAM ONE DAY

കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ആദ്യ ഏകദിന മത്സരമാണ് ഇന്ന് അരങ്ങേറുന്നത്

എന്നാൽ തിരുവനന്തപുരം ആതിഥ്യം വഹിക്കുന്ന മൂന്നാം അന്താരാഷ്ട്ര ഏകദിനമാകുമിത്.

. ആദ്യ രണ്ട് മത്സരങ്ങളും നടന്നത് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ്.

. 1984 ൽ നടന്ന ഇന്ത്യ- ആസ്ട്രേലിയ ആദ്യ ഏകദിന മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു

1988 ൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിനം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്നു ഇതിൽ വിൻഡീസ് ഒൻപത് വിക്കറ്റിന് ജയിച്ചിരുന്നു

. 1983 ഡിസംബറിൽ വെസ്റ്റ് ഇൻഡീസ് ടീമും ഇന്ത്യൻ അണ്ടർ 22 ടീമും തമ്മിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സന്നാഹമത്സരം കളിച്ചിരുന്നു.

. 1994 ൽ വെസ്റ്റ് ഇൻഡീസ് ടീമും മുംബയും തമ്മിലുള്ള സന്നാഹമത്സരം കോഴിക്കോട്ട് നടന്നിരുന്നു.

. ഇന്ത്യയിൽ ഏകദിന മത്സരം അരങ്ങേറുന്ന 47-ാമത്തെ വേദിയാണ് സ്പോർട്സ് ഹബ്ബ്. നിലവിൽ ഇന്ത്യയുടെ 47-ാമത്തെ ഏകദിന ഹോംഗ്രൗണ്ട്.

ഒരു റൺകൂടി ധോണി

. ഇന്ന് മഹേന്ദ്ര സിംഗ് ധോണി ഒരു റൺസ് നേടിയാൽ കാര്യവട്ടം ചരിത്രപ്പിറവിക്ക് വേദിയാകും.

. ഇന്ത്യൻ കുപ്പായത്തിൽ 10000 റൺസ് തികയ്ക്കുക എന്ന നേട്ടത്തിലാണ് ധോണി എത്തുക.

. ഏകദിനത്തിൽ ധോണി നേരത്തേ 10000 റൺസ് തികച്ചതാണ്. ഇപ്പോൾ 10173 റൺസാണ് ധോണിയുടെ ഏകദിന റൺസ്. എന്നാൽ ഇതിൽ 174 റൺസ് ഏഷ്യൻ, ലോക ഇലവനുകൾക്ക് വേണ്ടി ജയിച്ച് നേടിയതാണ്. ഇന്ത്യയ്ക്കുവേണ്ടി 9999 റൺസാണ് ഇതുവരെ നേടിയിരിക്കുന്നത്.

ഇന്ന് അർദ്ധ സെഞ്ച്വറി കടന്നാൽ വിൻഡീസിനെതിരെ 1000 റൺസ് തികയ്ക്കാനും ധോണിക്ക് കഴിയും

ടോസിലും ചരിത്രം

കാര്യവട്ടത്ത് ടോസ് നേടുന്നത് കൊഹ്‌ലിയാണെങ്കിൽ അതുമൊരു റെക്കാഡാണ്. അഞ്ച് മത്സര പരമ്പരയിലെ എല്ലാ കളികളിലും ടോസ് നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്ടനായി കൊഹ്‌ലി മാറും.