ഇംഫാൽ : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലം കേരള എഫ്.സി 1-1ന് നെരോക്ക എഫ്.സിയെ സമനിലയിൽ തളച്ചു. 45-ാം മിനിട്ടിൽ ബോഡോയാണ് ഗോകുലത്തിന്റെ ഗോൾ നേടിയത്. 59-ാം മിനിട്ടിൽ എഡ്വാർഡോ ഫെരേരയാണ് സമനില നേടിയത്. ആദ്യമത്സരത്തിൽ മോഹൻ ബഗാനെയും ഗോകുലം ഇതേ സ്കോറിന് സമനിലയിൽ തളച്ചിരുന്നു. മറ്റൊരു മത്സരത്തിൽ കന്നിക്കാരായ റയൽ കാശ്മീർ നിലവിലെ ചാമ്പ്യൻമാരായ മിനർവ പഞ്ചാബിനെ 1-0 ത്തിന് അട്ടിമറിച്ചു.